HOME
DETAILS
MAL
ഇന്ത്യാ വിരുദ്ധ പോസ്റ്റ്: പാക് നടനെ ചാനല്‍ വിലക്കി
backup
September 25 2016 | 20:09 PM
ലണ്ടന്‍: ഇന്ത്യാ വിരുദ്ധ ട്വീറ്റ് നടത്തിയ പാക് വംശജനായ നടനെ ബ്രിട്ടീഷ് ചാനല്‍ വിലക്കി. 45 കാരനായ മാര്‍ക് അന്‍വറിനാണ് വിലക്ക്.
വംശീയമായ അധിക്ഷേപം അനുവദിക്കാനാകില്ലെന്ന് ബ്രിട്ടനിലെ ചാനല്‍ ഐ.ടി.വി പറഞ്ഞു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടി.വി പരമ്പരയും ബ്രിട്ടനിലെ ജനപ്രിയ പരിപാടിയുമായ കോറൊണേഷന്‍ സ്ട്രീറ്റ് എന്ന പരിപാടിയില്‍ നിന്നാണ് ഇയാളെ ഒഴിവാക്കിയത്.
അന്‍വറിന്റെ ട്വീറ്റുകളുടെ സ്ക്രീന്‍ ഷോട്ട് സണ്‍ഡേ മിറര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യക്കാര്‍ കശ്മിരിലെ സഹോദരി സഹോദരന്മാരെ കൊന്നൊടുക്കുകയാണെന്നും തുടങ്ങിയ പരാമര്‍ശങ്ങളാണ് ഇദ്ദേഹത്തിന്റെ ട്വീറ്റിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."