HOME
DETAILS

സൗകര്യങ്ങളുണ്ടായിട്ടും പ്രയോജനമില്ലാതെ റെയില്‍വേ ആശുപത്രി പത്തു വര്‍ഷത്തിലേറെയായി ഇവിടെ പ്രസവമോ പ്രസവ ശുശ്രൂഷകളോ നടന്നിട്ടില്ല

  
backup
September 25 2016 | 21:09 PM

%e0%b4%b8%e0%b5%97%e0%b4%95%e0%b4%b0%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82


ഒലവക്കോട്: വൈദ്യപരിശോധനക്കും ശസ്ത്രക്രിയക്കും വരെ സൗകര്യമുണ്ടായിട്ടും രോഗികള്‍ക്ക് പ്രയോജനമില്ലാത്ത നിലയിലാണ് ഒലവക്കോട് റെയില്‍വേ ആശുപത്രി. പ്രാഥമിക ചികിത്സാ സഹായങ്ങള്‍ നല്‍കുന്നതിനപ്പുറം റെയില്‍വേ ആശുപത്രിയില്‍ പ്രത്യേക ചികിത്സാ വിഭാഗങ്ങളില്‍ പലതും പ്രവര്‍ത്തനക്ഷമമല്ല.
കിടത്തി ചികിത്സിക്കാന്‍ പാകത്തിന് 106 കിടക്കകളുള്ള ഇവിടെ കണ്ണ്, ത്വക്ക്, ജനറല്‍ മെഡിസിന്‍, അനസ്‌തേഷ്യോളജിസ്റ്റ്, ഹൃദ്രോഗ വിദഗ്ദ്ധന്‍ എന്നിങ്ങനെ ഏഴ് ഡോക്ടര്‍മാരുടെ സേവനമാണുള്ളത്. ഹൃദ്രോഗ വിദഗ്ദ്ധന്റെ സേവനം മാസത്തില്‍ ഒരു തവണ മാത്രമാണ് ലഭ്യമാകുന്നത്. ഇതു തന്നെ ക്രമമില്ലാത്ത നിലയിലാണ്. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് എല്ലു രോഗ വിദഗ്ദ്ധന്‍ പരിശോധന നടത്താറുള്ളൂ.
ചീഫ് മെഡിക്കല്‍ സൂപ്രണ്ട് ഗൈനക്കോളജിസ്റ്റ് ആയിരുന്നിട്ടു കൂടി പത്തു വര്‍ഷത്തിലേറെയായി ഇവിടെ പ്രസവമോ പ്രസവ ശുശ്രൂഷകളോനടത്തിയിട്ടില്ല. ദന്തരോഗ വിദഗ്ദ്ധനോ ശസ്ത്രക്രിയ വിദഗ്ദ്ധനോ ആസ്പത്രിയില്‍ സേവനത്തിനില്ല.
സര്‍വ്വ സജ്ജീകരണങ്ങളോടും കൂടിയ തീവ്രപരിചരണ വിഭാഗവും, ശസ്ത്രക്രിയ മുറിയും, ലബോറട്ടറിയും, ഫിസിയോതെറാപ്പി ഉപകരണങ്ങളും, ഹൃദ്രോഗനിര്‍ണ്ണയ ഉപകരണങ്ങളും ഉണ്ടെങ്കിലും ഇവ ചുരുക്കമായി മാത്രമെ പ്രയോജനപ്പെടുത്തുന്നുള്ളു. പലതും ഉപയോഗിക്കാനായി ഇവിടെ ഡോക്ടര്‍മാരില്ല. ശസ്ത്രക്രിയകള്‍ നടക്കാത്തതിനാല്‍ അനസ്‌തേഷ്യോളജിസ്റ്റിന്റെ സേവനവും പരിമിതമാണ്.രക്തബാങ്കില്ലാത്തതും ആവശ്യത്തിന് ജീവനക്കാരില്ലെന്നതും റെയില്‍വേ ആസ്പത്രി നേരിടുന്ന പ്രശ്‌നമാണ്. ആസ്പത്രിയില്‍ എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ഉപയോഗിക്കാന്‍ പാകത്തിന് കാന്റീന്‍ കെട്ടിടമുണ്ടെങ്കിലും ഇതും പ്രവര്‍ത്തിക്കുന്നില്ല.
തിരുവനന്തപുരം, സേലം തുടങ്ങിയ റെയില്‍വേ ഡിവിഷനുകളിലെ ഉദ്യോഗസ്ഥരും വിരമിച്ചവരുമടക്കം അമ്പതിനായിരത്തോളം പേരുടെഔദ്യോഗിക ചികിത്സാകേന്ദ്രമാണ് റെയില്‍വേ ആസ്പത്രി. സാക്ഷ്യപ്പെടുത്താന്‍ ബന്ധപ്പെട്ട ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഇവിടെയെത്തുന്ന രോഗികള്‍ ചികിത്സക്കായി ചെലവാക്കിയ പണം തിരികെ ലഭിക്കാത്തതായും പരാതിയുണ്ട്.
റെയില്‍വേ ബജറ്റില്‍ പരാമര്‍ശിക്കപ്പെടുകയും പലതവണ സ്‌പെഷ്യാലിറ്റി ആസ്പത്രിയായി ഉയര്‍ത്തുമെന്ന് പറയുകയും ചെയ്ത റെയില്‍വേആസ്പത്രിയില്‍ ഇന്ന് സൗകര്യങ്ങള്‍ ഉണ്ടായിട്ടും രോഗികള്‍ അസൗകര്യമനുഭവിക്കേണ്ട സ്ഥിതിയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago