കാവേരി പ്രശ്‌നം; നീലഗിരിയില്‍ കെട്ടിക്കിടക്കുന്നത് 80 ലക്ഷം കിലോ ചായപ്പൊടി
ഗൂഡല്ലൂര്‍: കാവേരി നദീജലവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയെ. നീലഗിരിയിലെ കര്‍ഷകരും സാധാരണക്കാരുമാണ് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക സര്‍ക്കാര്‍ ബസുകള്‍ ഇരുസംസ്ഥാനങ്ങളിലേക്കുമുള്ള സര്‍വിസ് നിര്‍ത്തിയിട്ട് രണ്ടാഴ്ചയോളമായി. അതിനിടെ കുന്നൂര്‍ ലേല കേന്ദ്രത്തില്‍ 80 ലക്ഷം കിലോ ചായപ്പൊടി ചായപ്പൊടി കെട്ടിക്കിടക്കുകയാണ്.
തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറിയുടെയും മറ്റു അവശ്യവസ്തുക്കളുടെയും കയറ്റുമതിയും നിലച്ചിരിക്കുകയാണ്. ദിനേന 25 ലക്ഷം രൂപയുടെ പച്ചക്കറികളായിരുന്നു നീലഗിരിയില്‍ നിന്ന് കര്‍ണാടകത്തിലേക്ക് കയറ്റിയയച്ചുകൊണ്ടിരുന്നത്. 20 ദിവസത്തിലധികമായി ഇതും നിലച്ചിരിക്കുകയാണ്. ഇതിനുപുറമെ 30000 ടണ്‍ കൂണും കയറ്റുമതി ചെയ്യാനാവാതെ നശിച്ചുതുടങ്ങിയിട്ടുണ്ട്. നീലഗിരിയുടെ പ്രധാനവരുമാന മാര്‍ഗമായ കൃഷിക്കും വിനോദസഞ്ചാര മേഖലക്കുമുണ്ടായ തിരിച്ചടി ജില്ലയെ മൊത്തത്തില്‍ ബാധിക്കുന്നതാണ്.
താല്‍ക്കാലിക അറബി അധ്യാപക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."