സി.എച്ച് തലമുറകള്‍ക്കു ദിശാബോധം നല്‍കിയ നേതാവ്: ചെര്‍ക്കളം അബ്ദുല്ല
കാസര്‍കോട്: ഉന്നതമായ നേതൃത്വത്തിലൂടെ പുതിയ ദിശാബോധം പകര്‍ന്നു നല്‍കിയ തലമുറകളുടെ വഴികാട്ടിയും രാഷ്ട്രീയത്തിലെ അപൂര്‍വ പ്രതിഭയുമായിമായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുസ്ലിം ലീഗിന്റെ സമുന്നത നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയെന്നു മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല. സി.എച്ച് ഓര്‍മദിനത്തില്‍ കാസര്‍കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഭീകരവാദത്തിനും വര്‍ഗീയ വര്‍ഗ ഫാസിസത്തിനുമെതിരേയുള്ള സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ബഹുസ്വര സമൂഹത്തില്‍ മുസ്ലിം ജീവിക്കേണ്ടതും ഇടപെടേണ്ടതുമായ രീതി മാഹാനായ സി.എച്ച് മുഹമ്മദ് കോയ ജീവിച്ച് കാണിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, ട്രഷറര്‍ എ അബ്ദുല്‍ റഹ്മാന്‍, ഭാരവാഹികളായ പി മുഹമ്മദ് കുഞ്ഞി, ടി.ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി, എ.ജ.സി ബഷീര്‍, എം അബ്ദുല്ല മുഗു, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, മൊയ്തീന്‍ കൊല്ലമ്പാടി, കല്ലട്ര അബ്ദുല്‍ ഖാദര്‍, എം. അബ്ബാസ്, എ.കെ.എം അഷ്റഫ്, സി.എല്‍ റഷീദ് ഹാജി, സയ്യിദ് ഹാദി തങ്ങള്‍, അസ്ലം പടന്ന, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ള, ടി.എസ് നജീബ്, ബഷീര്‍ കൊവ്വല്‍പ്പള്ളി, എം.എ നജീബ്, സെഡ്.എ കയ്യാര്‍, അസീസ് കളത്തൂര്‍, നൗഷാദ് കൊത്തിക്കാല്‍, നിസാം പട്ടേല്‍, കുഞ്ഞാമദ് പുഞ്ചാവി, എ.പി ഉമ്മര്‍, കെ.ബി മുഹമ്മദ് കുഞ്ഞി, ഹാഷിം ബംബ്രാണി, ഷരീഫ് കൊടവഞ്ചി, ഷാഫി മാര്‍പ്പനടുക്ക, അഡ്വ. ബേവിഞ്ച അബ്ദുല്ല, സൈഫുള്ള തങ്ങള്‍, സഹീര്‍ ആസിഫ്, ഹാരിസ് തൊട്ടി, ഷംസുദ്ദീന്‍ കൊളവയല്‍, എം.സി ശിഹാബ് മാസ്റ്റര്‍, സിദ്ദീഖ് സന്തോഷ് നഗര്‍, റഊഫ് ബാവിക്കര, കെ.കെ ബദ്റുദ്ദീന്‍, സയ്യിദ് വലിയപറമ്പ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."