ജില്ലാ ആസൂത്രണ സമിതി: തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി
ആലപ്പുഴ: ജില്ലാ ആസൂത്രണ സമിതിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രതിനിധികളുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വിദഗ്ധനെക്കൂടി ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കളക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായി ജില്ലാ ആസൂത്രണ സമിതി രൂപീകരിച്ചുകൊണ്ടുള്ള പുതിയ ഗസറ്റ് വിജ്ഞാപനം ഉടനെ ഉണ്ടാകും. നിലവില്‍ ആസൂത്രണ സമിതിയുടെ അഡ്‌ഹോക്ക് കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവന്നത്.
ആസൂത്രണ സമിതിയിലേക്ക് ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളായി കെ. സുമ, പി.എം. പ്രമോദ്, ബിനു ഐസക്ക് രാജു, മണി വിശ്വനാഥ്, ജമീല പുരുഷോത്തമന്‍, ദലീമ ജോജോ, ജോണ്‍ തോമസ്, ജേക്കബ് ഉമ്മന്‍, വിശ്വന്‍ പടനിലം, ജബിന്‍ പി. വര്‍ഗ്ഗീസ് എന്നിവരെ തെരഞ്ഞെടുത്തു. നഗരസഭാംഗങ്ങളില്‍ നിന്ന് ആലപ്പുഴ നഗരസഭയിലെ സീനത്ത് ബീവി, കായംകുളം നഗരസഭയിലെ അഡ്വ. യു. മുഹമ്മദ് എന്നിവരെ തെരഞ്ഞെടുത്തു. ജില്ലയിലെ ആറു നഗരസഭകളില്‍ നിന്നുള്ള അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ വരണാധികാരിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."