HOME
DETAILS
MAL
വാഗയിലെ പതാക താഴ്ത്തല്‍ ചടങ്ങ് നടത്തിയില്ല
backup
September 30 2016 | 01:09 AM
ന്യൂഡല്‍ഹി: പാക് അധീന കശ്മിരിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍സൈന്യം മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ വാഗാ അതിര്‍ത്തിയിലെ ഫളാഗ് ബീറ്റിങ് റിട്രീറ്റ് ഇന്നലെ ഒഴിവാക്കി. ബി.എസ്.എഫ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
വാഗ അതിര്‍ത്തിയില്‍ എല്ലാ ദിവസവും വൈകിട്ട് ഇന്ത്യ-പാക് അതിര്‍ത്തി സുരക്ഷാ സേനാവിഭാഗങ്ങള്‍ ഇരുരാജ്യങ്ങളുടെ പതാക താഴ്ത്തുന്ന ചടങ്ങാണ് ഫ്‌ളാഗ് ബീറ്റിങ് റിട്രീറ്റ്. ചടങ്ങ് കാണാനായി ഇരുരാജ്യങ്ങളില്‍ നിന്നും അനവധി സന്ദര്‍ശകരാണ് ദിവസവും വാഗയില്‍ എത്തുന്നത്. മുപ്പത് മിനുട്ട് നീണ്ടു നില്‍ക്കുന്നതാണ് ചടങ്ങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."