ദലിത് ന്യൂനപക്ഷ പീഡനത്തിനെതിരേ മുസ്ലിം ലീഗ് ജനകീയ സദസ്
കല്‍പ്പറ്റ: ദലിത് ന്യൂനപക്ഷ പീഡനത്തിനെതിരേ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലുള്ള ജനകീയ സദസ് നാളെ കല്‍പ്പറ്റയില്‍ നടക്കും. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചുവരുകയും ചെയ്യുന്ന പാശ്ചാത്തലത്തിലാണ് മുസ്ലിം ലീഗ് ജനകീയ സദസ് നടത്തുന്നത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ദലിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ 19 ശതമാനം ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. ബി.ജെ പി സര്‍ക്കാര്‍ ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ദലിതരും ന്യൂനപക്ഷങ്ങളും ഭയത്തോടെയാണ് ജീവിക്കുന്നത്.
ഈ സാഹചര്യത്തില്‍ ദലിത് ന്യൂനപക്ഷ പീഡനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജയന്തി ദിനത്തില്‍ ജനകീയ സദസ് സംഘടിപ്പിക്കാന്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രണ്ടിന് ഉച്ചക്ക് 3 മണി മുതല്‍ 6.30 വരെ ജനകീയ സദസ് സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ സാംസ്കാരിക പ്രവര്‍ത്തകരും സമാനചിന്താഗതിക്കാരായ ദലിത് നേതാക്കളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."