HOME
DETAILS

ഇന്ത്യന്‍ സൈന്യത്തിന് നിയമസഭയുടെ ഐക്യദാര്‍ഢ്യം

  
backup
October 01, 2016 | 2:03 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%88%e0%b4%a8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%bf


തിരുവനന്തപുരം: അതിര്‍ത്തി കടന്ന് പാക് അധീന കശ്മീരിലെ ഭീകരാക്രമണ കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സൈന്യത്തെ സംസ്ഥാന നിയമസഭ അഭിനന്ദിച്ചു. സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു.
സൈനികരെ അഭിനന്ദിച്ച മുഖ്യമന്ത്രി സൈനിക നടപടികള്‍ക്ക് നിയമസഭയുടെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഉറിയിലും, പത്താന്‍കോട്ടും നടത്തിയ ഭീകരാക്രമണങ്ങള്‍ക്ക് ശക്തമായ മറുപടിയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണം.
ഭീകരാക്രമണങ്ങള്‍ക്ക് പാകിസ്താന് ശക്തമായ തിരിച്ചടികള്‍ നല്‍കുന്നതിനൊപ്പം തന്നെ നയതന്ത്ര നീക്കങ്ങളും തുടരണമെന്ന് പ്രമേയത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. നിരന്തരമായി ഇന്ത്യന്‍ മണ്ണില്‍ പാകിസ്താന്‍ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഒരു സൈനികനു പോലും പരിക്കേല്‍ക്കാതെ അതിവിദഗ്ധവും സാഹസികവുമായി നടത്തിയ സൈനികനീക്കം പ്രത്യേക പ്രശംസയര്‍ഹിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ഇന്ത്യയെ മുറിവേല്‍പ്പിച്ചു. ഇപ്പോഴുണ്ടായ സൈനിക നടപടിയുടെ പൂര്‍ണ ഉത്തരവാദിത്വം പാകിസ്താനാണെന്നും ചെന്നിത്തല പറഞ്ഞു.
സൈനിക നടപടിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതെങ്കിലും ജയിക്കുമോ ?; ഇന്ത്യ-സിംബാബ്‌വെ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

Football
  •  3 days ago
No Image

തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട: വീടിനുള്ളില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി പിടിയിലായ യുവാവ് പൊലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞു

Kerala
  •  3 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയേറ്റം

Others
  •  3 days ago
No Image

2026 ലോകകപ്പ് 'ടീം ഓഫ് ദി ടൂർണമെന്റ്' പ്രഖ്യാപിച്ച് ഫിഫ: ഞെട്ടിച്ച് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹ, പക്ഷേ ഇം​ഗ്ലീഷ് നായകൻ പുറത്ത്

Football
  •  3 days ago
No Image

രോഹിത് പറഞ്ഞത് അന്ന് വിശ്വസിച്ചില്ല...; ലോകകപ്പ് ഓർമ്മകൾ പങ്കുവെച്ച് സഞ്ജു സാംസൺ

Football
  •  3 days ago
No Image

2030 ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും,അര്‍ജന്റീനയും; പക്ഷേ ബ്രസീൽ ആരാധകർക്ക് വൻ പ്രഹരം

Football
  •  3 days ago
No Image

മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം

Kerala
  •  3 days ago
No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  3 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  3 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  3 days ago