HOME
DETAILS
MAL
സാനിയ സഖ്യം ഫൈനലില്‍
backup
October 01 2016 | 02:10 AM
വുഹാന്‍: ഇന്ത്യയുടെ സാനിയ മിര്‍സയും ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ സ്ട്രൈക്കോവയും ചേര്‍ന്ന സഖ്യം വുഹാന്‍ ഓപണ്‍ ടെന്നീസ് വനിതാ ഡബിള്‍സ് ഫൈനലില്‍ കടന്നു. തായ്പേയ് സഖ്യം ഹാവോ ചിങ് ചാന്- യുങ് ജാന്‍ ചാന് സഖ്യത്തെയാണ് സാനിയ സഖ്യം ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. ടൈബ്രേക്കറിലാണ് സാനിയ സഖ്യം വിജയിച്ചത്. സ്കോര്‍: 6-4, 3-6, 10-7. കഴിഞ്ഞ നാലു ടൂര്‍ണമെന്റില്‍ മൂന്നിലും കിരീടം നേടിയ മിന്നും ഫോമിലാണ് ഇന്തോ- ചെക്ക് സഖ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."