65,250 കോടിയുടെ കള്ളപ്പണ വിവരം പുറത്തുവന്നതായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി
ന്യുഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ 'കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതി' പ്രകാരം 65,250 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 64,275 പേര്‍ നല്‍കിയ വിവരപ്രകാരമാണ് 65,250 കോടി രൂപ കണ്ടെത്തിയിരിക്കുന്നത്.
കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്ക് 45 ശതമാനം നികുതി നല്‍കി നിയമ നടപടികളില്‍ നിന്ന് ഒഴിവാകാമായിരുന്നു എന്നതായിരുന്നു കള്ളപ്പണ വെളിപെടുത്തല്‍ പദ്ധതി .
നികുതിദായകര്‍ക്ക് കള്ളപ്പണം വെളിപ്പെടുത്താന്‍ അനുവദിച്ച നാല് മാസത്തെ കാലാവധി വെള്ളിയാഴ്ചയാണ് അവസാനിച്ച അവസാനിച്ചതോടെയാണ് അരുണ്‍ജയ്റ്റിലി കണക്കുകള്‍ പുറത്തുവിട്ടത്. 30,000കോടി രൂപ അധിക വരുമാനമായി ലഭിച്ചതായും അരുണ്‍ജയ്റ്റിലി പറഞ്ഞു.
വിവരങ്ങള്‍ നല്‍കാത്തവരില്‍ നിന്ന് 56,378 കോടി രൂപ പരിശോധനയിലൂടെ പിടിച്ചെടുത്തിട്ടുണ്ട്.
എച്ച്.എസ്.ബി.സി പട്ടികയില്‍ 8000 കോടിയുടെ കള്ളപ്പണവും വെളിപ്പെട്ടുവെന്നും മന്ത്രി വ്യക്തമാക്കി. ഈ പട്ടികയില്‍ ഇനിയും ഇന്ത്യക്കാരുണ്ട്. ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയാണ് കള്ളപ്പെണം വെളിപ്പെടുത്താന്‍ സമയം അനുവദിച്ചത്.
കള്ളപ്പണം വെളിപ്പെടുത്താന്‍ തയ്യാറായി മുന്നോട്ടുവരുന്നവര്‍ക്ക് മൂന്ന് തവണകളായി 2017 സെപ്തംബറിന് മുന്‍പ് നികുതി നല്‍കിയാല്‍ മതിയാകും. സെപ്തംബര്‍ 30നു ശേഷവും ഇതിനു തയ്യാറാകാത്തവര്‍ക്ക് ജയിലുള്‍പടെയുള്ള കടുത്ത ശിക്ഷയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വ്യക്തമാക്കിയിരുന്നു.
പദ്ധതി ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപെടാന്‍ ലഭിച്ച വിവരങ്ങള്‍ പുറത്ത് വിടുകയില്ലെന്ന് അരുണ്‍ജയ്റ്റിലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."