HOME
DETAILS
MAL
വ്യോമസേനയുടെ ജാഗ്വര്‍ യുദ്ധവിമാനം പൊഖ്‌റാനില്‍ തകര്‍ന്നു വീണു
backup
October 03 2016 | 12:10 PM
ജയ്‌സാല്‍മീര്‍ (രാജസ്ഥാന്‍): ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വര്‍ പരിശീലന യുദ്ധവിമാനം പൊഖ്‌റാനില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഉച്ചയ്ക്ക് 1.45 നാണ് വിമാനം തകര്‍ന്നുവീണത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീഴുകയായിരുന്നു.
ഈ മാസം ഇതു രണ്ടാം തവണയാണ് ജാഗ്വര്‍ യുദ്ധവിമാനം തകര്‍ന്നുവീഴുന്നത്. കഴിഞ്ഞ 13ന് ഹരിയാനയിലെ അംബാലയില്‍ വിമാനം തകര്‍ന്നുവീണിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഉത്തര്‍പ്രദേശിലെ അലഹബാദിനു സമീപത്തും ജ്വാഗര്‍ യുദ്ധവിമാനം തകര്‍ന്നു വീണിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."