HOME
DETAILS

ഡല്‍ഹിയുടെ ചരിത്രപഥങ്ങളിലേക്ക് വടക്കാങ്ങരയുടെ സംഭാവനയായി 'ചെങ്കല്‍ പാറ'

  
backup
October 04 2016 | 21:10 PM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%a5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3


രാമപുരം: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ യമുനാനദിയുടെ തീരത്തെ ചരിത്രപഥങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒറ്റക്കല്‍ ചെങ്കല്‍ പാറ വടക്കാങ്ങര ഗ്രാമത്തിന്റെ സംഭാവനയാണെന്നറിയുമ്പോള്‍ പുതുതലമുറക്ക് അത്ഭുതം തോന്നിയേക്കാം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഭൗതികശരീരം അടക്കംചെയ്ത സ്മൃതിസ്തൂപമാണ് വടക്കാങ്ങര കൊങ്ങംപാറയില്‍ നിന്ന് വെട്ടിയിറക്കിയ ചെങ്കല്‍പ്പാറ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്നത്. 1984 ഒക്ടോബര്‍ 31നാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി വധിക്കപ്പെടുന്നത്. അവരുടെ സ്മാരകം സ്ഥാപിക്കാനായി 1985ല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പാറക്കല്ലുകള്‍ ശേഖരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഏറ്റവും അനുയോജ്യമായത് പ്രത്യേക വാഹനത്തില്‍ വന്‍സുരക്ഷയിലാണ് ഇവിടെ നിന്ന് കൊണ്ടുപോയത്. ഇന്നത്തെ മക്കരപറമ്പ്-പുഴക്കാട്ടിരി പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന രാമപുരം  പിലാപറമ്പ്‌ചെങ്കട്ടി  മേലേ കാളാവ് റോഡ് തിരിയുന്ന ഭാഗത്തു നിന്നാണ് പാറ കൊത്തിയെടുത്തതെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു. രാഷ്ട്രപിതാവ് മാഹാത്മാഗാന്ധിയുടെ സമാധിസ്ഥാനമായ രാജ്ഘട്ടിനോട് ചേര്‍ന്ന് വടക്കുഭാഗത്തായിട്ടാണ് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സമാധിസ്ഥലമായ ശാന്തിവനം. ഇന്ദിരാഗാന്ധിയുടെ സമാധിസ്ഥലമായ ശക്തിസ്ഥലും ഇതിനടുത്താണ് ചരിത്ര സ്മാരകമായി നിലകൊള്ളുന്നത്.
ഡല്‍ഹി സദര്‍ശിക്കുന്ന വിവിധ രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ ഇവിടത്തെ നയനമനോഹരമായ പ്രകൃതി സൗന്ദര്യവും ആസ്വദിച്ചാണ് മടങ്ങാറുള്ളത്. രാഷ്ട്ര ശില്‍പികളോടുള്ള ആദരസൂചകമായി ഇവിടെയുള്ള വിളക്കുകള്‍ അണക്കാറില്ല. എല്ലാ വെള്ളിയാഴ്ചയും സര്‍വമത പ്രാര്‍ഥനയും നടക്കാറുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി സന്ദര്‍ശിച്ച രാമപുരം സ്വദേശികളായ എന്‍ജിനീയര്‍ നെല്ലിശ്ശേരി മുഹമ്മദ് 'നെല്ലിശ്ശേരി അബുബക്കര്‍, എന്‍ അസ്‌ലം ബാബു, കരിമ്പനക്കല്‍ ഉസ്മാന്‍ തുടങ്ങിയവരാണ് കൂടെയുണ്ടായിരുന്ന ഗൈഡില്‍ നിന്ന് ചരിത്ര സത്യം കേട്ടറിഞ്ഞത്. നാട്ടിലെത്തിയ യാത്ര സംഘം അനുഭവങ്ങള്‍ പങ്കുവച്ചതിലൂടെ മൂന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ചരിത്രം പഴമക്കാര്‍ ഓര്‍ത്തെടുത്ത് ശരിവയ്ക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago