ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു
വടകര: കോളജ് ഓഫ് എന്‍ജിനീയറിങ് വടകരയിലെ കംപ്യൂട്ടര്‍ സയന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നടന്ന ദേശീയ സെമിനാര്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റി വൈസ് ചാന്സ്ലര് ഡോ. എം.കെ. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
ഡാറ്റാ സയന്‍സിലെ നൂതനാശയങ്ങള്‍ എന്ന വിഷയത്തില്‍ നടത്തിയ ദ്വിദിന സെമിനാര്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റി ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഡോ. രാജന് കാഞ്ഞിരോടന്‍ മുഖ്യപ്രഭാഷണംനടത്തി. കോളജ് ഓഫ് എന്‍ജിനിയറിങ് പ്രിന്‍സിപ്പല്‍ ഡോ. ഒ.എ ജോസഫ് അധ്യക്ഷനായി. ഡോ. അണ്ണപ്പ, ഡോ. ജി.പി സജീവ്, ഡോ. ആര്. രാജേഷ്, ഡോ. രാജു ജി. കുറുപ്പ്, ഡോ. എന്‍.കെ നാരായണന്, ഡോ. കെ.കെ രാജ്കുമാര്, ഡോ. ലിജീഷ്, ഡോ. ബിനുചാക്കോ, ഡോ. എം.കെ സാബു, ഡോ. കബീര്‍, ഡോ. കെ. നജീബ് സംസാരിച്ചു. ഉദ്ഘാടന പരിപാടിയില്‍ കോഡിനേറ്റര്‍മാരായ എ.എസ് അരുണ, കെ. ദീപ്തി, ഡോ. ശ്രീകാന്ത്, ഡോ. എന്‍.കെ നാരായണന്, ബി.കെ ജിതേന്ദ്ര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."