നാട്ടുകാര്‍ ടിപ്പര്‍ലോറികള്‍ തടഞ്ഞു; സംഘര്‍ഷാവസ്ഥ
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രദേശത്തു നിന്നു അനധികൃതമായി മണല്‍കടത്തിയ ലോറികള്‍ നാട്ടുകാര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ
സൃഷ്ടിച്ചു വിഴിഞ്ഞം പൊലിസ് സ്ഥലത്തെത്തി ലോറികള്‍ സ്റ്റേഷനിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
തുറമുഖ പദ്ധതി പ്രദേശത്തു നിന്നു രേഖകളില്ലാതെ മണല്‍ നിറച്ചു വന്ന ടിപ്പര്‍ ലോറികളെ മുല്ലൂര്‍ കലുങ്ക് ജങ്ഷനില്‍ നാട്ടുകാര്‍ തടയുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ നിന്നും നിരവധി ലോഡ് മണല്‍ കൊണ്ടുപോയിരുന്നു. എന്നാല്‍ പരിസരവാസികള്‍ക്കുപോലും മണല്‍ വാരുന്നതിനു പോലും വിലക്കുണ്ടെന്നും ഇതു സംബന്ധിച്ച് ഹൈക്കോടതി ഉത്തരവുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.സര്‍ക്കാരിന്റെ നിയമാനുസൃത പാസ് ഇല്ലന്നും അദാനി ഗ്രൂപ്പിന്റെ പാസ് മാത്രമേ ഇവരുടെ കൈയ്യില്‍ ഉള്ളൂവെന്നും പിടിച്ചെടുത്ത മണലും ലോറിയും തുടര്‍ നടപടികള്‍ക്കായി ജില്ലാ കലക്ടര്‍ക്ക് കൈമാറുമെന്നും വിഴിഞ്ഞം എസ്.ഐ. പി. രതീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."