HOME
DETAILS
MAL
യമനില്‍ സംസ്‌കാര ചടങ്ങിനിടെ ഉഗ്രസ്‌ഫോടനങ്ങള്‍; 130 പേര്‍ കൊല്ലപ്പെട്ടു
backup
October 08 2016 | 18:10 PM
സന്‍ആ: യമനിലെ സന്‍ആയില്‍ സംസ്‌കാര ചടങ്ങിനിടെ സ്‌ഫോടനമുണ്ടായി 130 പേര്‍ കൊല്ലപ്പെട്ടതായി ഹൂതി നിയന്ത്രിത വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്നൂറിലേറെപ്പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
സഊദി സഖ്യസേനയുടെ വ്യോമാക്രമണമാണ് നടന്നതെന്ന് ഇറാന്‍ സഖ്യ- ഹൂതീ നിയന്ത്രിത സബ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സ്‌ഫോടനത്തില്‍ തങ്ങള്‍ക്കൊരു പങ്കുമില്ലെന്ന് സഊദി സഖ്യസേനാ വൃത്തങ്ങള്‍ അറിയിച്ചു.
യമനിലെ മുതിര്‍ന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും സൈനിക മേധാവികളും പങ്കെടുത്ത ചടങ്ങിലാണ് സ്‌ഫോടനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."