ഇഞ്ച്വറി ടൈമില്‍ പൂനെ
പനാജി: ഇഞ്ച്വറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ മൊമര്‍ എന്‍ഡോയയുടെ ഗോളില്‍ നിലവിലെ രണ്ടാം സ്ഥാനക്കാരായ എഫ്.സി ഗോവയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി പൂനെ സിറ്റി എഫ്.സി ഐ.എസ്.എല്‍ മൂന്നാം സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ഗോവ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി വഴങ്ങി. ഒന്നിനെതിരേ രണ്ടു ഗോളിനാണ് പൂനെയുടെ വിജയം.
മത്സരത്തില്‍ കളിച്ചത് മുഴുവന്‍ ഗോവയായിരുന്നു. സ്വന്തം മണ്ണില്‍ പന്തിലെ ആധിപത്യം നന്നായി കാത്ത് മുന്നേറിയ ഗോവന്‍ പടയ്ക്ക് പക്ഷേ വേണ്ട സമയത്ത് ഗോള്‍ നേടാന്‍ സാധിച്ചില്ല. 25ാം മിനുട്ടില്‍ അരാറ്റ ഇസുമിയിലൂടെ പൂനെയാണ് ആദ്യം മുന്നിലെത്തിയത്. ജൊനാഥന്‍ ലൂക്കയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. എന്നാല്‍ എട്ടു മിനുട്ടിനുള്ളില്‍ ഗോവ സമനില പിടിച്ചു. റാഫേല്‍ ലൂയിസിലൂടെ അവര്‍ ഗോള്‍ മടക്കി. കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ഈ ഗോളിന്റെ പിറവി. 69ാം മിനുട്ടില്‍ ടാറ്റോയ്ക്ക് പകരം എന്‍ഡോയയെ ഇറക്കാനുള്ള കോച്ച് അന്റോണിയോ ഹബ്ബാസിന്റെ തീരുമാനം കളിയില്‍ നിര്‍ണായകമായി മാറി. ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ മത്സരം സമനിലയില്‍ പിരിയാനിരിക്കെ ഇഞ്ച്വറി ടൈമില്‍ പൂനെ വിജയ ഗോള്‍ കണ്ടെത്തി. ജൊനാഥന്‍ ലൂക്കതന്നെ ഒരുക്കി കൊടുത്ത അവസരം എന്‍ഡോയെ കൃത്യമായി ഫലത്തിലെക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റിനോട് പരാജയപ്പെട്ടു സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങി പൂനെയോടു തോല്‍വി വഴങ്ങിയത് സീക്കോയ്ക്കു ക്ഷീണമായി.
ഗോവ- പൂനെ മത്സരം നിയന്ത്രിച്ച രണ്ടു റഫറിമാര്‍ മലയാളികളായിരുന്നു. കോട്ടയം സ്വദേശി സന്തോഷ് കുമാര്‍ മത്സരം നിയന്ത്രിച്ചപ്പോള്‍ ലൈന്‍ റഫറിയായി വി.പി.എ നാസറും സാന്നിധ്യമറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."