സ്വാശ്രയം: ഇപ്പോഴുള്ളത് പഴുതടച്ച കരാറല്ല- കാനം
തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ മെറിറ്റിനനുസൃതമായി സാമൂഹിക നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് നിയമസഭയില്‍ നിയമനിര്‍മാണം നടത്തണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാനേജ്‌മെന്റുകളെ നിയന്ത്രിക്കാന്‍ നിയമനിര്‍മാണം ഇടതുപക്ഷം ആലോചിക്കണം.
കര്‍ശനമായ നിലപാടുകളില്‍ ചാഞ്ചാട്ടമില്ലാതെ നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിച്ചാലേ മുന്നോട്ടുപോകുവാന്‍ സാധിക്കുകയുള്ളൂ. നല്ലരീതിയില്‍ ഗൃഹപാഠം ചെയ്തതിനുശേഷമാണ് സ്വാശ്രയ കരാര്‍ ഉണ്ടാക്കിയതെന്ന അഭിപ്രായമില്ല. ഇപ്പോഴുള്ളത് പഴുതടച്ച കരാര്‍ ആണെന്നും കരുതുന്നില്ല. സ്വാശ്രയം ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയതാണ്.
എന്നാല്‍ സമയപരിധിയും കോടതിയുടെ ഇടപെടലും പ്രശ്‌നങ്ങള്‍ക്കു ഒരു കാരണം തന്നെയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. എ.ഐ.വൈ.എഫ് ഇരുപതാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം, കെ.ഇ ഇസ്മഈല്‍, എ.ഐ.വൈ.എഫ് ദേശീയ ജനറല്‍ സെക്രട്ടറി ആര്‍.തിരുമലൈ, സി.ദിവാകരന്‍, സത്യന്‍ മോകേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."