HOME
DETAILS

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഊരാന്‍ പഴുത് കാത്ത് ഉദ്യോഗസ്ഥനിര

  
backup
May 10 2016 | 08:05 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a1%e0%b5%8d%e0%b4%af%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af
ജലീല്‍ അരൂക്കുറ്റി കൊച്ചി: തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് ഊരാന്‍ പഴുത് തേടി കാത്തിരിക്കുന്ന ഉദ്യോഗസ്ഥനിര ഇക്കുറി പതിനായിരം കടന്നു. പോളിംഗ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി കിട്ടാന്‍ അപേക്ഷയും നല്‍കി കാത്തിരിക്കുന്നത് ഇത്തവണ 11,514 പേരാണ്. ആരോഗ്യപരമായ കാരണം, മക്കളുടെ പരീക്ഷ, മക്കളുടെ വിവാഹം, രോഗികളായ മാതാപിതാക്കളുടെ പരിചരണം, ബാങ്ക് ടെസ്റ്റ്, ഒഴിച്ചുകൂടാനാവാത്ത ആവശ്യം തുടങ്ങിയ നിരവധി കാരണങ്ങള്‍ നിരത്തിയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവ് തേടാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് നിന്നാണ്. മൂവായിരം അപേക്ഷകളാണ് ഇതുവരെ ഇവിടെ ലഭിച്ചിരിക്കുന്നത്. 2203 പോളിംഗ് ബൂത്തുകളുള്ള തിരുവനന്തപുരത്ത് ഏകദേശം 8812 ഓളം പോളിംഗ് ഓഫീസര്‍മാരെയാണ് ആവശ്യം. തൃശൂരും കോഴിക്കോടും മലപ്പുറത്തും ആയിരത്തിന് മേല്‍ അപേക്ഷകരുണ്ട്. എന്നാല്‍ ആലപ്പുഴയിലും പത്തനംതിട്ടയിലും അവധി വേണ്ടവരുടെ എണ്ണം കുറവാണ്. ആലപ്പുഴയില്‍ 99 പേരും പത്തനംതിട്ടയില്‍ 132 പേരുമാണ് അപേക്ഷകരായിട്ടുള്ളത്. ഏകദേശം ഒരു ലക്ഷത്തോളം പോളിംഗ് ഓഫീസേഴ്‌സിനെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി കേരളത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പോളിംഗ് ഉദ്യോഗസ്ഥരെ വേണ്ടത് എറണാകുളം,മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കാണ്. ഏറ്റവും കുറവ് ഉദ്യോഗസ്ഥരെ വിനിയോഗിക്കേണ്ടിവരുന്നത് വയനാട് , ഇടുക്കി ജില്ലകളിലേക്കാണ്. വയനാട് മൂവായിരത്തി അഞ്ഞുറില്‍ താഴെ ഉദ്യോഗസ്ഥര്‍ മതി. ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ള മലപ്പുറത്ത് 9,500 മുകളില്‍ ഉദ്യോഗസ്ഥരെയാണ് ആവശ്യം. ഇവിടെ 2298 ബൂത്തുകളാണ് ഉള്ളത്. 2203 ബൂത്തുകളുള്ള തിരുവന്തപുരം ജില്ലയിലേക്ക് ഒമ്പതിനായിരത്തോളം ഉദ്യാഗസ്ഥരെ പോളിംഗ് ഓഫീസര്‍മാരായി വേണം. 2027 ബൂത്തുകളുള്ള എറണാകുളത്തേക്കാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണ്ടത്. ഇവിടേക്ക് 11,000 ത്തോളം ഉദ്യോഗസ്ഥരെ വേണം. 2019 ബൂത്തുകളുള്ള തൃശൂരിലേക്ക് 8,500 ഓളം പോളിംഗ് ഓഫീസേഴ്‌സിനെ വേണം. ഏറ്റവും കുറവ് ബൂത്തുകളുള്ളത് 470 ബൂത്തുകളുള്ള വയനാട് ജില്ലയാണ്. കാസര്‍കോഡ് 342 ഉം കണ്ണൂരില്‍ 650 ഉം വയനാട് 400 ഉം അവധി അപേക്ഷകരുള്ളപ്പോള്‍ തിരുവനന്തപുരത്ത് 1250 ഉംമലപ്പുറത്ത് 1200 ഉം തൃശൂരില്‍ 1,600 പേരാണ് അപേക്ഷകര്‍. എറണാകുളത്ത് 850 ഉം ഇടുക്കിയില്‍ 250 ഉം കൊല്ലത്ത് 491 പേരാണ് അവധിക്ക് അപേക്ഷനല്‍കിയിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാല്‍ അപേക്ഷനല്‍കിയിരിക്കുന്നവരുടെ അപേക്ഷയോടൊപ്പം നല്‍കിയിരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാകലക്ടറും ഡി.എം.ഒയും അടങ്ങിയ മെഡിക്കല്‍ ബോര്‍ഡിനെ ജില്ലാതലങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ തീരുമാനപ്രകാരമായിരിക്കും അപേക്ഷകര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവധി അനുവദിക്കുന്നത്. ഏഴ് മാസത്തിന് മുകളിലുള്ള ഗര്‍ഭിണികളെയും ദമ്പതികളില്‍ അസൗകര്യമുള്ള ഒരാളെയും തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്ന് സാധാരണയായി ഒഴിവാക്കുന്നുണ്ട്. അവധി അപേക്ഷകളില്‍ കര്‍ശനായ നിലപാട് സ്വീകരിക്കാനാണ് ജില്ലാകലക്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ അപേക്ഷകരുടെ അവധി അനുവാര്യത പ്രധാനഘടകമാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  9 hours ago