ഉമ്മന്നൂര്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനായി തെലുങ്കാന സംഘമെത്തി
കൊട്ടാരക്കര: ഉമ്മന്നൂര്‍ കുടുംബശ്രീ സി.ഡി.എസിന്റെ പ്രവര്‍ത്തനം അനുകരണീയ മാതൃകയാണന്നും തന്റെ നാട്ടിലും ഇത് നടപ്പിലാക്കുമെന്നും കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു പഠിക്കാന്‍ എത്തിയ തെലുങ്കാന സംഘത്തലവന്‍ ഡോ. റാവു.
ചുരുങ്ങിയ എണ്ണത്തില്‍ തുടങ്ങി കുറച്ചുമാസങ്ങള്‍ കൊണ്ട് ആടുഗ്രാമമായി മാറിയ ഉമ്മന്നൂര്‍ വാര്‍ഡിലെ ആട് കൃഷിയാണ് സംഘത്തിന് കൂടുതല്‍ ഇഷ്ടപ്പെട്ടത്. ഇതിലൂടെ സ്വാശ്രയ ഗ്രാമം കെട്ടിപെടുക്കാന്‍ എളുപ്പം കഴിയും. പഞ്ചായത്ത് ഓരോ വീടിനും 5 ആടുകള്‍ വീതം നല്‍കി ആരംഭിച്ച പദ്ധതിയാണ് വളര്‍ന്ന് ആട്ഗ്രാമം എന്ന സ്ഥിതിയിലേക്ക് മാറിയത്. വെള്ളിയാഴ്ചയാണ് തെലുങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള സംഘം എസ്.ഐ.ആര്‍.ഡിയിലെ ഉമ്മന്‍കോശിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെത്തിയത്. ആട് കൃഷി കൂടാതെ വയയ്ക്കല്‍ കുടുംബശ്രീയുടെ പച്ചക്കറി കൃഷി, കമ്പംകോട് വാര്‍ഡിലെ ബി.ആര്‍.സി സെന്റര്‍ എന്നിവിടങ്ങളിലും എത്തിയ സംഘം സംതൃപ്തി രേഖപെടുത്തി.
സംഘകൃഷിയിലൂടെ പച്ചകറി ഉല്‍പാദനരംഗത്ത് നടത്തിയ മുന്നേറ്റവും ബുദ്ധിമാന്ദ്യമുള്ളവര്‍ക്കായി നടത്തുന്ന സെന്ററിന്റേയും പ്രവര്‍ത്തനം മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമാണന്ന് സംഘം പറഞ്ഞു.
പഞ്ചായത്ത് ഭരണസമിതിയും കുടുംബശ്രീ സി.ഡി.എസും കൈകോര്‍ത്തതിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോസ്, ബാലചന്ദ്രന്‍ പിള്ള, പത്മകുമാരി, സബിന്‍ ആനപ്പാറ, ബെന്‍സന്‍ താമരക്കുളം ,സുലോചന എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."