HOME
DETAILS

കെ.വി നാരായണന്‍ കൊലക്കത്തി രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന പ്രതീകം

  
backup
October 12 2016 | 02:10 AM

%e0%b4%95%e0%b5%86-%e0%b4%b5%e0%b4%bf-%e0%b4%a8%e0%b4%be%e0%b4%b0%e0%b4%be%e0%b4%af%e0%b4%a3%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d


കണ്ണൂര്‍: കണ്ണൂരിലെ കൊലക്കത്തി രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങളിലൊന്നായിരുന്നു നാട്ടുകാര്‍ നാണുവേട്ടനെന്നു വിളിക്കുന്ന കെ.വി നാരായണന്‍. വിദ്യാര്‍ഥി നേതാവായിരുന്ന സ്വന്തംമകനെ കണ്‍മുന്നില്‍ വച്ചു 36വെട്ടുകള്‍ വെട്ടി കൊല്ലുന്നതു നിസഹായതോടെ കണ്ടു നില്‍ക്കേണ്ടിവന്നു ആ പിതാവിന്.
1994 ജനുവരി 26നു പുലര്‍ച്ചെയാണു കണ്ണൂരിനെ ചോരയില്‍ മുക്കി എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും അഖിലേന്ത്യാ കമ്മിറ്റിയംഗവുമായ കെ.വി സുധീഷിനെ ആര്‍.എസ്.എസുകാര്‍ വീടുവളഞ്ഞു വെട്ടിക്കൊന്നത്. ദീര്‍ഘദൂരയാത്രകഴിഞ്ഞുതൊക്കിലങ്ങാടിയിലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു സുധീഷ്.  ആ സംഭവത്തിനു ശേഷം നാരായണനും ഭാര്യ നളിനിയും തൊക്കിലങ്ങാടി വിട്ടു.
ആ ചെറിയ വീട്ടില്‍ സുധീഷിന്റെ സ്മാരകമല്ലാതെ മറ്റൊന്നുമുണ്ടായില്ല. മകള്‍ ഗീതയുടെ പെരളശേരിയിലെ വീട്ടിലേക്കു താമസം മാറിയ നാരായണന്‍ അതിനടുത്തു തന്നെ സുധീഷ് നിവാസെന്ന പുതിയ വീട്ടിലായി പിന്നീടു താമസം.
സി.പി.എമ്മിന്റെയും യുവജനസംഘടനകളുടെയും തിളങ്ങുന്ന രക്തതാരകമായിരുന്നു സുധീഷ്. നട്ടുച്ചയില്‍ അസ്തമിച്ച യുവജനനേതാവ്. കൊല്ലാം തോല്‍പ്പിക്കാനാവില്ലെന്ന നെരൂദയുടെ കാവ്യമൊഴി സുധീഷിലൂടെ പാര്‍ട്ടി സൂക്തം തന്നെയായി മാറി.
ജില്ലാകൗണ്‍സില്‍ അംഗമായി വേങ്ങാടു ഡിവിഷനില്‍ നിന്നു വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച സുധീഷ് വീടിനും നാടിനും ഏറെ പ്രതീക്ഷ നല്‍കിയ നേതാവായിരുന്നു.
വര്‍ക്ക് ഷോപ്പുതൊഴിലാളിയായ നാരായണനും ഭാര്യ നളിനിയും രണ്ടു പെണ്‍മക്കളില്‍ ഇളയവനായ മകന്റെ വളര്‍ച്ചയില്‍ ഏറെ സ്വപ്‌നം കണ്ടു. ഇതൊക്കെ തല്ലിതകര്‍ത്താണു കണ്ണൂരിലെ അക്രമരാഷ്ട്രീയം സുധീഷെന്ന യുവജനനേതാവിനെ വെട്ടിയരിഞ്ഞത്. സുധീഷിന്റെ  വെട്ടിയരിഞ്ഞു വികൃതമാക്കപ്പെട്ട ശരീരം മോര്‍ച്ചറിയില്‍ കണ്ട് അന്നത്തെ തലേശ്ശരി അസി.കലക്ടര്‍ ഇഷിതാറോയ് ബോധരഹിതയായി. ഹൃദയം നുറുങ്ങുന്ന വേദനയുമായി ജീവിക്കുമ്പോഴും രക്തസാക്ഷിയുടെ പിതാവെന്ന നിലയില്‍ അദ്ദേഹം അഭിമാനം കൊണ്ടിരുന്നു.
എസ്.എഫ്.ഐ കാലത്തെ സഖാവും പ്രിയസുഹൃത്തുമായ കെ.വി സുധീഷിന്റെ പിതാവിന് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ എ.പി അബ്ദുല്ലക്കുട്ടിയടക്കമുള്ള പഴയസഹപ്രവര്‍ത്തകര്‍ രാഷ്ട്രീയം മറന്നെത്തി.
മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, സി. പി. എം നേതാക്കളായ  എം.വി ഗോവിന്ദന്‍, കെ.കെ രാഗേഷ് എം.പി, എം.വി ജയരാജന്‍, കെ.കെ നാരായണന്‍ തുടങ്ങിയവര്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago