70 ാമത് പുന്നപ്ര-വയലാര്‍ വാരാചരണം സി.പി.എമ്മും സി.പി.ഐയും സംയുക്തമായി ആചരിക്കുന്നു
ആലപ്പുഴ: ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരത്തിന്റെ 70 ാം വാര്‍ഷികം ഇരുകമ്യൂണിസ്റ്റ് പാര്‍ട്ടികളും സംയുക്തമായി ആചരിക്കുന്നു.
70 ാം വാര്‍ഷികം ഉദ്ഘാടനം 19 ന് വൈകിട്ട് 4 മണിക്ക് ആലപ്പുഴ ടൗണ്‍ഹാളില്‍ നടക്കും. ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ജനറല്‍ സെക്രട്ടറിമാരായ സീതാറാം യെച്ചൂരി, സുധാകര്‍റെഡ്ഡി സമരസേനാനി വി.എസ്. അച്ചുതാനന്ദന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വാരാചരണ സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ ജില്ലയിലെ 9 മണ്ഡലങ്ങളിലും പുന്നപ്ര വയലാറിന്റെ ചരിത്രവും സമകാലീന രാഷ്ട്രീയ പ്രശ്‌നങ്ങളും വിശദീകരിച്ചുകൊണ്ടുള്ള സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. 20 മുതല്‍ 27 വരെ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ മേഖലാടിസ്ഥാനത്തില്‍ പ്രകടനവും പൊതു സമ്മേളനവും നടക്കും. യോഗത്തില്‍ ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതാക്കളും പങ്കെടുക്കുന്നതാണ്. മറ്റ് താലൂക്കുകളിലെ എല്ലാ പഞ്ചായത്തിലും പ്രകടനവും അനുസ്മരണ സമ്മേളനങ്ങളും നടക്കും. കലാകായിക മത്സരങ്ങള്‍ ഇതിന്റെ ഭാഗമായി ജില്ലയിലെമ്പാടും സംഘടിപ്പിക്കുന്നു.
27 ന് രാവിലെ വലിയചുടുകാടില്‍ നിന്നും ദീപ-ശിഖ സ: വി.എസ് കൊളുത്തുന്നു.വയലാറില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്നു. പുന്നപ്ര - വയലാര്‍ ചരിത്രം ആലേഖനം ചെയ്യുന്ന സുവനീര്‍ വാരാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുമെന്ന് പ്രസിഡന്റ് ടി.ജെ ആഞ്ചലോസ്, സെക്രട്ടറി സജി ചെറിയാന്‍ എന്നിവര്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, വി.എസ് അച്ചുതാനന്ദന്‍, കാനം രാജേന്ദ്രന്‍, കൊടിയേരി ബാലകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍, ടി.എം തോമസ് ഐസക്, ജി സുധാകരന്‍, പി തിലോത്തമന്‍, ടി പുരുഷോത്തമന്‍, എ ശിവരാജന്‍, സമരസേനാനികളായ സഖാക്കള്‍ കെ.വി തങ്കപ്പന്‍, സി.കെ കരുണാകരന്‍, എന്‍. കെ ഗോപാലന്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായി 1001 അംഗ വാരാചരണ കമ്മറ്റി രൂപീകരിച്ചു.
ടി.ജെ ആഞ്ചലോസ് പ്രസിഡന്റും സജി ചെറിയാന്‍ സെക്രട്ടറിയുമാണ്. സി.ബി.ചന്ദ്രബാബു, സി.കെ. സദാശിവന്‍, സി.എസ് സുജാത, ജി. വേണുഗോപാല്‍, കെ.എം ചന്ദ്രശര്‍മ്മ, ജോയിക്കുട്ടി, എന്‍. സുകുമാരപിള്ള, പി. ജ്യോതിസ് (വൈസ് പ്രസിഡന്റുമാര്‍) ആര്‍.നാസര്‍, കെ. പ്രസാദ്, ഡി ലക്ഷ്മണന്‍, എച്ച്. സലാം, പി.വി.സത്യനേശന്‍, സി. കൃഷ്ണപ്രസാദ്, എം.കെ ഉത്തമന്‍, കെ.കെ. സിദ്ധാര്‍ത്ഥന്‍(ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരുള്‍പ്പെട്ട സ്വാഗത സംഘത്തെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."