വരന് ഇന്ത്യയില്‍, വധു പാകിസ്താനില്‍; സഹായവുമായി കേന്ദ്രമന്ത്രിയും
ന്യൂഡല്‍ഹി: ഇന്ത്യാ- പാക് വൈരം മുറുകവേ സന്തോഷകരമായ വാര്‍ത്ത. അതിര്‍ത്തി കടന്നുള്ള വിവാഹത്തിന് വിസ വാഗ്ദാനം ചെയ്ത് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് രംഗത്തെത്തിയത്.
ജോധ്പുര്‍ സ്വദേശിയായ നരേഷിനെ വിവാഹം ചെയ്യാന്‍ പോകുന്ന കറാച്ചി സ്വദേശിനിയായ പ്രിയ മച്ചാനും കുടുംബത്തിനുമാണ് വിസ ലഭിക്കാന്‍ സുഷമ സഹായം നല്‍കിയത്. നവംബര്‍ ഏഴിനാണ് ഇവരുടെ വിവാഹം. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്പായിരുന്നുവിവാഹം ഉറപ്പിച്ചിരുന്നത്. എന്നാല്‍ വിസക്കായി ഇവര്‍ അടുത്ത കാലത്താണ് അപേക്ഷ നല്‍കിയത്. അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ വിസ അനുവദിക്കുന്നതില്‍ താമസം നേരിടുകയായിരുന്നു. തുടര്‍ന്ന് പ്രിയ ട്വിറ്ററിലൂടെ തങ്ങളെ സഹായിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു.
ഇവരുടെ പ്രശ്നം നേരിട്ടറിഞ്ഞ മന്ത്രി ഇവര്‍ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഇതിനു പിന്നാലെ കുടുംബത്തിലെ 11 പേര്‍ക്കും ഇസ് ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ വിസ അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."