HOME
DETAILS
MAL
കോളറ: പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം
backup
October 14 2016 | 01:10 AM
മലപ്പുറം: കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും പടര്‍ന്ന കോളറ നിര്‍മാര്‍ജനം ചെയ്യുന്നതിന് ഹോട്ടലുകളിലും മറ്റും യഥാസമയം പരിശോധന നടത്തി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും കുറ്റിപ്പുറം പഞ്ചായത്ത് സെക്രട്ടറിക്കുമാണ് കമ്മിഷന് അംഗം കെ. മോഹന്‍ കുമാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കോളറ ബാധയില്‍ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉചിതമായ സമാശ്വാസ നടപടികള്‍ ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണം. കുറ്റിപ്പുറം ടൗണില്‍ കോളറ ബാധിച്ച് ഒരാള്‍ മരിക്കുകയും പതിനഞ്ചോളം പേര് രോഗബാധിതരാവുകയും ചെയ്ത സംഭവത്തില്‍ കെ.ആര് സുഭാഷ് ചന്ദ്രനും സജി രാജനും സുരേഷും മുജീബ് കൊളക്കാടും സമര്‍പ്പിച്ച പരാതികളിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."