കാര്‍ഷിക ഉല്‍പ്പന്ന സംസ്കരണം: ദേശീയ സെമിനാര്‍ ഡിസംബര്‍ രണ്ടിന്
തിരുവനന്തപുരം: കാര്‍ഷിക ഉല്പന്ന മൂല്യവര്‍ധന മേഖലയിലെ സംരംഭകര്‍ക്കായി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ശില്‍പ്പശാലയും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു.
കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധനവും സംസ്കരണവും സംബന്ധിച്ച നയരൂപീകരണത്തിനായി സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാല ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെയും യന്ത്രങ്ങളുടെയും പ്രദര്‍ശനങ്ങളും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സ്റ്റാളുകള്‍ മേളയിലുണ്ടാകും.
കാര്‍ഷിക ഉല്‍പ്പന്ന മൂല്യവര്‍ധന മേഖലയിലെ പുതുസംരംഭകര്‍ക്ക് ഇതൊരു സുവര്‍ണാവസരമാണെന്നും മന്ത്രി വ്യക്തമാക്കി. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അതത് ജില്ലാ കൃഷി ഓഫിസുകളിലോ കൃഷി ഭവനുകളിലോ ഈ മാസം 15നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."