മയക്കുമരുന്ന് മാഫിയക്കെതിരേ മനുഷ്യച്ചങ്ങലയില്‍ അണിചേര്‍ന്നത് ആയിരങ്ങള്‍
കയ്പമംഗലം: തീരദേശത്തെ മദ്യമയക്കുമരുന്ന് മാഫിയക്കെതിരേ കയ്പമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട ചിലരാല്‍ മേഖലയില്‍ ഈയിടെയുണ്ടായ മരണങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും നാടിനെ ഞെട്ടിച്ചതോടെയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലഹരിവിമുക്ത ഗ്രാമം ക്യാംപയിന്റെ ഭാഗമായി മനുഷ്യച്ചങ്ങല തീര്‍ത്തത്.
രാഷ്ട്രീയ കക്ഷി ഭേദമന്യേ സ്ത്രീകളുള്‍പ്പെടെ ആയരിങ്ങളാണ് മനുഷ്യച്ചങ്ങലയില്‍ കണ്ണിചേര്‍ന്നത്. ദേശിയപാതയില്‍ കാളമുറയില്‍ നടന്ന ചടങ്ങില്‍ ഇന്നസെന്റ് എം.പി. മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് അധ്യക്ഷനായി. ഇ.ടി ടൈസണ്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്തംഗം ശോഭാ സുബിന്‍, എക്‌സൈസ് സി.ഐ അഷ്‌റഫ്, പഞ്ചായത്തംഗങ്ങളായ പി.സി മനോജ്, സുരേഷ് കൊച്ചുവീട്ടില്‍, സി.പി.എം നാട്ടിക ഏരിയാ സെക്രട്ടറി പി.എം അഹമ്മദ്, കെ.കെ അഫ്‌സല്‍, മുഹമ്മദ് ചാമക്കാല, മുഹ്‌യിദ്ദീന്‍ മുസ്ലിയാര്‍ പി.ജി രാജീവ്, കെ.എഫ് ഡൊമിനിക്, പി.കെ മുഹമ്മദ്,തുടങ്ങിയവരും പ്രസംഗിച്ചു.
മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തവരെല്ലാം മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പ്രതിജ്ഞയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."