മാധ്യമങ്ങളില്ലാത്ത ലോകമാണ് മുഖ്യമന്ത്രി സ്വപ്നം കാണുന്നത്: ബിന്ദു കൃഷ്ണ
തിരുവനന്തപുരം: മാധ്യമങ്ങളില്ലാത്ത ലോകമാണ് മുഖ്യമന്ത്രി പിണറായി വിജയന് സ്വപ്നം കാണുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ.
വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അക്രമിച്ചതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കോടതിയില്‍ സി.പി.എം നേതാക്കന്മാരുടെ കേസുകള്‍ പരിഗണിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്ന് സി.പി.എം അനുഭാവികളായ അഭിഭാഷകരുടെ നേതൃത്തില്‍ ബലം പ്രയോഗിച്ച് ഇറക്കി വിടുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ഇനിയും അക്രമം തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്തിറങ്ങും. വനിതാ മാധ്യമപ്രവര്ക്കരുള്പ്പെടെയുള്ളവരെ അക്രമിച്ചവര്‍ക്കെതിരേ കേസെടുക്കണം. സംഭവത്തെ അപലപിക്കുന്നുവെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ജില്ലാ പ്രസിഡന്റ ലക്ഷമി അധ്യക്ഷയായി. സംസ്ഥാന ഭാരവാഹികളായ ഡോ.ആരിഫാ, സുനിതാ വിജയന്, ജയശ്രീ, ബിജി ഹരികുമാര്‍, ശോഭനകുമാരി, കെ ഓമന, ഉമേഭാ, ഷാമിലാ, മായ, ഷേര്‍ളി, ശ്രീലേഖ ജില്ലാ ഭാരവാഹികളായ സുമാ വര്‍ഗീസ്, ഗായന്ത്രി, അമ്പികാമ്മ, പുഷ്പലീല എന്നിവര്‍ പ്രസംഗിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പ്രവര്‍ത്തകര്‍ കറുത്ത തുണികൊണ്ട് വായ് മൂടി കെട്ടിയാണ് പ്രതിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."