നദീജല പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിമാരെ വിളിച്ചുചേര്‍ത്ത് രമ്യമായി പരിഹരിക്കണം: സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ക്യാംപ്
പാലക്കാട്: സംസ്ഥാനങ്ങള്‍ തമ്മിലുള്ള നദീജല പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട മുഖ്യമന്ത്രിമാരെ വിളിച്ചുചേര്‍ത്ത് രമ്യമായി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാന എക്‌സി. ക്യാമ്പ് ആവശ്യപ്പെട്ടു. കാവേരി, പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം വാങ്ങിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
രണ്ടുദിവസം നീണ്ടുനിന്ന സ്വതന്ത്രകര്‍ഷസംഘം സംസ്ഥാന ക്യാമ്പിന്റെ സമാപനസമ്മേളനം മുസ്്‌ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീന്‍ അധ്യക്ഷനായി.
ശ്യാംസുന്ദര്‍ പ്രമേയം അവതരിപ്പിച്ചു. ടി.പി മമ്മു സ്വാഗതം പറഞ്ഞു. ഡോ. കളത്തില്‍ അബൂബക്കര്‍ സിദ്ദീഖ് മൃഗസംരക്ഷത്തെക്കുറിച്ച് ക്ലാസെടുത്തു.
നവംബര്‍ 17ന് സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും അടുത്തവര്‍ഷം മെയില്‍ ഡല്‍ഹിയിലും മാര്‍ച്ച് നടത്താനും തീരുമാനിച്ചു.
കെ.എസ് ഹംസ, കളത്തില്‍ അബ്ദുല്ല, എം.എസ് മുഹമ്മദ് കുഞ്ഞി, റഹ്്മാന്‍ മാസ്റ്റര്‍, ഇ. അബൂബക്കര്‍ ഹാജി, എ.കെ സെയ്തലവി ഹാജി, സി.എ അബ്ദുട്ടി ഹാജി, വി.എം അബൂബക്കര്‍, കെ.യു ബഷീര്‍ ഹാജി, കുഞ്ഞമ്മദ് കുഞ്ചാവി, കെ.കെ ഇഖ്ബാല്‍, ഡോ.വി കുഞ്ഞാലു, മുഹമ്മദ്‌സാലി, കെ. മമ്മദ് ഹാജി, കെ.ടി.എ ലത്തീഫ്, കെ.ബി മുഹമ്മദ്കുഞ്ഞി, നസീര്‍ വളയം, പി.പി ഇബ്രാഹീം മാസ്റ്റര്‍, മുഹമ്മദ് മുണ്ടേരി, ഇ. അലി, പി.പി മഹ്്മൂദ് മാസ്റ്റര്‍, സിയാര്‍ തൃക്കുന്നപ്പുഴ, ജെ.സുബൈര്‍, സലീം ബാവ, കരമന മാഹിന്‍, ആര്‍.എസ് മുഹമ്മദ് മോന്‍, കെ.എം.എ റഹീം, അബ്ദുല്‍കരീം, കെ.പി അബ്ദുറഹ്്മാന്‍, വി.കെ.പി ഇസ്്മയില്‍, വി.എം മൂസ ഹാജി, അബ്ദുറഹ്്മാന്‍ തട്ടാഞ്ചേരി, ഇ.കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, അസീസ് മേരിക്ക, എം. കുഞ്ഞുമുഹമ്മദ് തച്ചമ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."