മുഅല്ലീം ഡേ ഇന്ന്: ജില്ലയില്‍ വിപുലമായ പരിപാടികള്‍
തൊടുപുഴ: സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കമ്മറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മദ്രസകളില്‍ നടന്നുവരുന്ന മുഅല്ലിം ഡേ (മതാധ്യാപക ദിനം) ഇന്ന് ഇടുക്കി ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആചരിക്കും. മതവിജ്ഞാന പ്രചാരണത്തിന് നേതൃത്വം നല്‍കിയവരേയും മഹല്ല് - മദ്രസാ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നവരേയും ആദരിക്കല്‍, മരണപ്പെട്ട നേതാക്കളുടെ ഖബര്‍ സിയാറത്ത് എന്നിവ നടക്കും.
നിര്‍ധനരായ മദ്രസാ അധ്യാപകരുടെ വീട് നിര്‍മാണം, വിവാഹ ചികിത്സാ സഹായം, വിധവാ സംരക്ഷണം, മുഅല്ലിം പെന്‍ഷന്‍ തുടങ്ങിയ പദ്ധതികളും ഇതോടനുബന്ധിച്ച് ആവിഷ്‌ക്കരിക്കും.
ഇന്ന് നടക്കുന്ന മുഅല്ലിം ഡേയും 23ന് പള്ളികളില്‍ നടക്കുന്ന ക്ഷേമനിധി ഫണ്ട് ശേഖരണവും വിജയിപ്പിക്കണമെന്ന് ജംഇയത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളായ ഹാഷിം ബാഖവി, പി.ഇ മുഹമ്മദ് ഫൈസി, അബ്ദുല്‍ കബീര്‍ റഷാദി, അബ്ദുല്‍ കരീം മൗലവി, മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളായ പി.എസ് അബ്ദുല്‍ ജബ്ബാര്‍, എം.എം ഫത്തഹുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."