
അമല്‍കൃഷ്ണയുടെ സ്വപ്നവീടിന് ശിലയിട്ടു
കോഴിക്കോട്: ആള്‍ക്കൂട്ടത്തിനു നടുവില്‍നിന്ന് ഉമ്മന്‍ചാണ്ടിയുടെ കാതില്‍ പതിഞ്ഞ എട്ടു വയസുകാരി ശിവാനിയുടെ അഭ്യര്‍ഥന യാഥാര്‍ഥ്യത്തിലേക്ക്. സ്വന്തമായി കൂരയില്ലാത്ത ശിവാനിയുടെ സഹപാഠി അമല്‍ കൃഷ്ണയുടെ സ്വപ്നവീടിന് ഇന്നലെ തറക്കല്ലിട്ടു. നന്മനിറഞ്ഞുനിന്ന ശുഭമുഹൂര്‍ത്തത്തില്‍ കക്കുഴിപ്പടിപറമ്പ് കുണ്ടൂപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുനടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചത്. ഉമ്മന്‍ചാണ്ടിയുടെയും നാട്ടുകാരുടെയും സഹായത്താലാണ് അമലിന്റെ സ്വപ്നവീട് ഉയരുന്നത്. ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിറ്റിയൂട്ടിന്റെ ഭാഗമായ മോഡല്‍ എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അമല്‍ കൃഷ്ണ. അമല്‍ കൃഷ്ണയും രോഗികളായ അച്ഛന്‍ പി. സുജീഷും അമ്മ അനിലയും പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ ദയനീയാവസ്ഥയില്‍ കഴിഞ്ഞുവരികയായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മൂന്നിന് നടക്കാവ് ഗവ. ടി.ടി.ഐയിലെ ഒരു ചടങ്ങിനിടെയാണ് വിഷയം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധയിലെത്തിയത്. ആള്‍ക്കൂട്ടത്തില്‍നിന്നും തന്റെയടുത്തെത്തി സഹപാഠിയായ അമല്‍ കൃഷ്ണയെ സഹായിക്കണമെന്ന ശിവാനിയുടെ അഭ്യര്‍ഥന അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.
സര്‍ക്കാര്‍ സഹായം നല്‍കാന്‍ ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചെങ്കിലും നടപടികള്‍ തെരഞ്ഞെടുപ്പു ചട്ടങ്ങളില്‍ കുരുങ്ങുകയായിരുന്നു. പുതിയ സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചു വരുന്നതുവരെയുള്ള താമസം ഒഴിവാക്കാനായി ഉമ്മന്‍ചാണ്ടിതന്നെ വ്യക്തിപരമായി തുക സംഘടിപ്പിച്ചു നല്‍കി. അധികാരം വിട്ടൊഴിഞ്ഞിട്ടും മൂന്നുലക്ഷത്തോളം രൂപയാണ് അമലിനുവേണ്ടി അദ്ദേഹം സമാഹരിച്ചുനല്‍കിയത്. ഇതോടെ ഭവന നിര്‍മാണ കമ്മിറ്റിയും സജീവമായി. ഭവന നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ കെ.പി വിജയകുമാറിന്റെയും ജനറല്‍ കണ്‍വീനര്‍ ബാബു തത്തക്കാടന്റെയും ടി.ടി.ഐ പ്രിന്‍സിപ്പല്‍ ടി.സി റോസ്‌മേരിയുടെയും നേതൃത്വത്തില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ സ്വരൂപിച്ചു. അമല്‍ കൃഷ്ണയുടെ മാതാപിതാക്കള്‍ രോഗബാധിതരാണെന്നതു പരിഗണിച്ചു കുടുംബത്തിനു വരുമാനമാര്‍ഗമെന്ന നിലയില്‍ ഒരുനില വാടകയ്ക്കു നല്‍കുംവിധമായിരിക്കും കെട്ടിടം പണിയുക. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ അമല്‍ കൃഷ്ണയുടെ കുടുംബത്തെ സഹായിക്കാന്‍ രംഗത്തെത്തി. രോഗികളെയും അവശരെയും സഹായിക്കുന്നതിന് എന്നും ശ്രദ്ധ പതിപ്പിച്ച മാതൃകയാണ് ഉമ്മന്‍ചാണ്ടിയുടേതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
തറക്കല്ലിടല്‍ ചടങ്ങില്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.പി വിജയകുമാര്‍ അധ്യക്ഷനായി. ടി.സി റോസ് മേരി, ബാബു തത്തക്കാടന്‍, വാര്‍ഡ് കൗണ്‍സിലര്‍ ടി.എസ് ഷിംജിത്ത്, പി. കിഷന്‍ ചന്ദ്, രമേഷ് നമ്പിയത്ത്, പി.വി മാധവന്‍, പി. ഗവാസ്, മനോജ് കുണ്ടൂപ്പറമ്പ്, ടി.കെ പ്രമോദ്, പി.ജെ ജോഷ്വ, ശ്രീകാന്ത് കോട്ടക്കല്‍, കെ. ഗോപാലകൃഷ്ണന്‍, കെ. മോഹന്‍കുമാര്‍, എം.സി സുദേഷ് കുമാര്‍, എം. മുഹമ്മദ് റഷീദ്, കെ. അഖില, ഇ. സുനില്‍ കുമാര്‍, പി. സുനീറ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു
Kerala
• 23 days ago
ഓപ്പറേഷൻ താമര ആരോപണത്തിൽ തെളിവുകൾ ഹാജരാക്കാൻ അരവിന്ദ് കെജ്‌രിവാളിന് നിർദ്ദേശം
National
• 23 days ago
അര്‍ബന്‍ ഏരിയകളില്‍ കാര്‍ ഫ്രീ സോണുകള്‍ പ്രഖ്യാപിച്ച് ദുബൈ
uae
• 23 days ago
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ സൂപ്പർതാരം തിരിച്ചെത്തുന്നു; ഇന്ത്യ ട്രിപ്പിൾ സ്ട്രോങ്ങ്
Cricket
• 23 days ago
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഓടയില്‍ വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം
Kerala
• 23 days ago
കേരള ബജറ്റ് 2025: തെരുവ് നായ ആക്രമണം പ്രതിരോധിക്കാന്‍ രണ്ടുകോടി
Kerala
• 23 days ago
'പ്ലാന്‍ ബി എന്നത് വെട്ടിക്കുറക്കലാണെന്ന് മനസ്സിലാക്കിത്തന്ന പൊള്ളയായ ബജറ്റ്' രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം
Kerala
• 23 days ago
ഭൂനികുതി കുത്തനെ കൂട്ടി; 50 ശതമാനം വര്‍ധന; ഇലക്ട്രിക് വാഹന നികുതിയും വര്‍ധിപ്പിച്ചു
Kerala
• 23 days ago
'അവരുടെ മണ്ണ് അവര്‍ക്കവകാശപ്പെട്ടത്, അവരവിടെ ജീവിക്കും' ഫലസ്തീനികളെ പുറന്തള്ളാനുള്ള ഇസ്‌റാഈലിന്റേയും അമേരിക്കയുടേയും പദ്ധതികള്‍ തള്ളി ലോകരാജ്യങ്ങള്‍
International
• 23 days ago
ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകള്‍; സ്‌ട്രോക്ക് ചികിത്സാ യൂണിറ്റിന് 21 കോടി
Kerala
• 23 days ago
വന്യജീവി ആക്രമണം തടയാന്‍ 50 കോടി; വന്യജീവി പെരുപ്പം നിയന്ത്രിക്കാന്‍ നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കും
Kerala
• 23 days ago
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ വിദ്യാര്‍ഥിയെ താക്കോല്‍ കൊണ്ട് കവിളത്ത് കുത്തി സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം
Kerala
• 23 days ago
സംസ്ഥാനത്തിന്റെ ധനഞെരുക്കത്തിന് കാരണം കേന്ദ്ര അവഗണന- ധനമന്ത്രി
Kerala
• 23 days ago
ഉത്തരാഖണ്ഡ് ഏക സിവില്‍കോഡ്: ലിവ് ഇന്‍ റിലേഷനിലുള്ള മുസ്ലിം യുവാക്കളുടെ വിവരങ്ങള്‍ ഹിന്ദുത്വ ഗ്രൂപ്പുകളില്‍
National
• 23 days ago
വയനാട് പുനരധിവാസം, ക്ഷേമ പെന്ഷന്, ശമ്പള പരിഷ്ക്കരണം....'ബാലു മാജിക്' എന്തെല്ലാമെന്നറിയാന്‍ നിമിഷങ്ങള്‍
Kerala
• 23 days ago
4 വർഷം 33,165 കോടിയുടെ സൈബർ തട്ടിപ്പുകൾ : കുറ്റകൃത്യങ്ങളുടെ ഹോട്ട്സ്പോട്ട് - 14 നഗരങ്ങൾ
Kerala
• 23 days ago
തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരന്റെ കൈ പൊലിസ് ഒടിച്ചതായി പരാതി
Kerala
• 23 days ago
കോൺഗ്രസിലെ സുധാകരൻ- സതീശൻ ഭിന്നത: എൻ.ജി.ഒ.എ പിളർന്നു
Kerala
• 23 days ago
സന്തോഷ വര്‍ത്തമാനത്തില്‍ തുടക്കം, ജീവനക്കാരെ തഴുകിയും വയനാടിനെ ചേര്‍ത്തു പിടിച്ചും ബജറ്റ്
Kerala
• 23 days ago
മലപ്പുറം പൊളിച്ചു; അങ്കണവാടികളില്‍ 'ചിക്കന്‍ ബിര്‍നാണി'
Kerala
• 23 days ago
നിങ്ങളുടെ തല കഷണ്ടിയാണോ..? എങ്കില്‍ കാഷുണ്ടാക്കാം- ഷഫീഖിന് പരസ്യവരുമാനം 50,000 രൂപ
Kerala
• 23 days ago