HOME
DETAILS

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയോഗ്യതയെച്ചൊല്ലി പി.എസ്.സിയും റവന്യൂ വകുപ്പും കൊമ്പുകോര്‍ക്കാനൊരുങ്ങുന്നു

  
backup
October 17 2016 | 01:10 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%ab%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%85%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d

കൊട്ടിയം(കൊല്ലം): വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നിയമന യോഗ്യതയെ  സംബന്ധിച്ച് റവന്യൂവകുപ്പും പി.എസ്.സിയും തമ്മില്‍ തര്‍ക്കം. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ പി. എസ്. സി നേരത്തേ നിശ്ചയിച്ച യോഗ്യത മാറ്റിയതാണ് പ്രശ്‌നത്തിനിടയാക്കിയത്.  പി.എസ്.സി നേരത്തേ ഇറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന യോഗ്യതയായ ഏഴാം ക്ലാസ് എന്നതു മാറ്റി പത്താം ക്ലാസ് വിജയം എന്നാക്കി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.  
കഴിഞ്ഞ 29ന് പി.എസ്.സി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പഴയ വില്ലേജ് മാന്‍ തസ്തികയുടെ പേരു മാറ്റി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് എന്നാക്കുകയും യോഗ്യത ഏഴാംക്ലാസ് ആയി നിശ്ചയിക്കുകയും ചെയ്തിരുന്നു. നവംബര്‍ രണ്ട് ആണ് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി. അടിസ്ഥാനശമ്പളം 17000-37500 രൂപയാണ് വിജ്ഞാപനത്തില്‍ പറയുന്നത്.
14 ജില്ലകളിലേയ്ക്കും നേരിട്ടുള്ള നിയമനത്തിനാണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. ഇപ്പോള്‍ തന്നെ പി.എസ്.സി വിജ്ഞാപനത്തില്‍ പറയുന്ന ഏഴാം ക്‌ളാസ് യോഗ്യതയില്‍, ഓരോ ജില്ലയിലും പതിനായിരക്കണക്കിന് അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിച്ചുകഴിഞ്ഞു. അതിനിടെയാണ്  തസ്തികയുടെ യോഗ്യത പത്താംക്ലാസ് ആണെന്ന് വ്യക്തമാക്കി രണ്ട് ദിവസം മുന്‍പ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി  പി.എച്ച്.കുര്യന്‍ ഉത്തരവിറക്കിയത്.
ഇതോടെ വിജ്ഞാപന പ്രകാരം പരീക്ഷ നടക്കാന്‍ വൈകുമെന്ന് ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്. ചില സര്‍വിസ് സംഘടനകളാണ് റവന്യൂ വകുപ്പിന്റെ പുതിയ നീക്കത്തിന് പിന്നിലെന്ന് അറിയുന്നു. പഴയ ഏഴാംക്ലാസ് യോഗ്യത തുടര്‍ന്നാല്‍ ജോലിയില്‍ ഇപ്പോഴുള്ളവര്‍ക്ക് പുതിയ ശമ്പളസ്‌കെയില്‍ ലഭിക്കാന്‍ നിയമതടസമുണ്ടായേക്കും. അതാണ്  യോഗ്യത ഉയര്‍ത്തി ഉത്തരവിറക്കാന്‍ സംഘടനകള്‍ സമ്മര്‍ദം ചെലുത്തിയതത്രേ.  ഫയലില്‍ ഉറങ്ങുകയായിരുന്നു ഇതുവരെ ഈ ഉത്തരവ്.
പി.എസ്.സി ഇപ്പോള്‍ ഇറക്കിയ വിജ്ഞാപനം തിരുത്തിയിറിക്കിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് അവരുടെ പക്ഷം.
എന്നാല്‍ ഇത് പരീക്ഷയ്ക്കായ് അപേക്ഷിച്ച ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് തിരിച്ചടിയാകുകയും ചെയ്യും.  
അതിനിടെ ഇനി ചേരുന്ന യോഗത്തില്‍ മാത്രമേ പി. എസ്. സി ഇക്കാര്യം ചര്‍ച്ച ചെയ്യുകയുള്ളൂ.  അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പി. എസ്. സിയുടെ തീരുമാനം എന്തായിരിക്കുമെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago