തെറ്റുചെയ്യാത്തവരായി ഗര്‍ഭസ്ഥശിശുവും മൃതദേഹവും പിന്നെ ഉമ്മന്‍ ചാണ്ടിയും: എ.കെ ബാലന്
കോഴിക്കോട്: തെറ്റു ചെയ്യാത്തവരായി ഗര്‍ഭസ്ഥ ശിശുവും മൃതദേഹവും പിന്നെ ഉമ്മന്‍ചാണ്ടിയും മാത്രമേ ഉള്ളൂവെന്ന് നിയമ മന്ത്രി എ.കെ ബാലന്. ഇ.പി ജയരാജന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് അദ്ദേഹം ഉമ്മന്‍ചാണ്ടിയെ പരിഹസിച്ചത്. സി.പി.എം മന്ത്രിമാര്‍ ഉറങ്ങുമ്പോഴും ഉണരുമ്പോഴും ജാഗ്രതയുള്ളവരാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കോടതി പരാമര്‍ശത്തിന്റെ പേരിലാണ് കേസ് എടുക്കാന്‍ നിര്‍ബന്ധിതരായതും രാജിവയ്ക്കുകയും ചെയ്തത്. അതും പൊതുതാല്പര്യ ഹരജിയുടെ ഭാഗമായിട്ടായിരുന്നു. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അത്തരത്തിലുള്ള നടപടിയിലൂടെയല്ല മന്ത്രി രാജിവച്ചത്. ദ്രുതപരിശോധന നടക്കുന്നതിനു മുന്‍പു തന്നെ മന്ത്രി രാജിവച്ചു. പൊതുജനങ്ങളുടെ വികാരം മാനിച്ചും ജനങ്ങളെ ആദരിച്ചുമാണ് എല്‍.ഡി.എഫ് പ്രവര്‍ത്തിക്കുന്നത്. മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."