HOME
DETAILS

ആടുകള്‍ക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം; നിര്‍ധന കുടുംബം പട്ടിണിയില്‍

  
backup
May 13 2016 | 21:05 PM

%e0%b4%86%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8

നെടുമ്പാശ്ശേരി: ചെറിയ വാപ്പാലശ്ശേരി ഇളംമേക്കാട് അരീക്കല്‍ വറിയത് മാത്തു ക്കുട്ടിയുടെ വീട്ടിലെ ആടുകള്‍ക്ക് നേരെയാണ് ആറോളം വരുന്ന തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായത്.
കൂട്ടിന് സമീപം കെട്ടിയിട്ടിരുന്ന ഒരാടിനെ നായ്ക്കള്‍ കടിച്ചുകീറി കൊന്നു. മറ്റ് ആടുകള്‍ പേടിച്ചരണ്ട് ഭക്ഷണം കഴിക്കാത്ത അവസ്ഥയാണ്. വെളുപ്പിന് ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കല്ലെറിഞ്ഞാണ് നായ്ക്കൂട്ടത്തെ തുരത്തിയത്.
ഹൃദ്രോഗത്തിന് വര്‍ഷങ്ങളായി ചികിത്സതേടുന്ന മാത്തുക്കുട്ടി ഒരു വര്‍ഷം മുമ്പാണ് വായ്പ്പയെടുത്ത് രണ്ട് ആടുകളെ വാങ്ങിയത്. ആടുവളര്‍ത്തലില്‍നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് മാത്തുക്കുട്ടിയുടെ ചികിത്സയടക്കമുള്ള കുടുംബ ചിലവ് കഴിഞ്ഞുവന്നത്. ചുറ്റുമതിലില്ലാത്ത വീട്ടില്‍ ഇതിന് മുമ്പ് പലപ്പോഴും നായ്ക്കളുടെ ശല്യം ഉണ്ടായിട്ടുള്ളതായും തെരുവുനായ്ക്കളെ ഭയന്ന് പകല്‍പോലും വീടിന് പുറത്തിറങ്ങുവാന്‍പോലും ഭയമാണെന്ന് വീട്ടുകാര്‍ പറഞ്ഞു.
തെരുവുനായ്ക്കളുടെ ശല്യത്തില്‍നിന്ന് മോചനം ആവശ്യപ്പെട്ട് തെരുവുനായ് ഉന്മൂലനം സംഘം ചെയര്‍മാന്‍ ജോസ് മാവേലിയെ നാട്ടുകാര്‍ വിവരമറിയച്ചതനുസരിച്ച് അദ്ദേഹം മാത്തുക്കുട്ടിയുടെ വീട്ടിലെത്തി കാര്യങ്ങള്‍ മനസ്സിലാക്കി.
ആടുവളര്‍ത്തലിലൂടെ ഉപജീവനം കഴിഞ്ഞിരുന്ന നിര്‍ധന കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ പരാതി സമര്‍പ്പിക്കുമെന്ന് ജോസ് മാവേലി പറഞ്ഞു.തെരുവുനായ്ക്കളുടെ വിളയാട്ടം മൂലം ആടുവളര്‍ത്തലും കോഴിവളര്‍ത്തലുമായി കഴിയുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്നും പട്ടികളെ ഭയന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വഴിനടക്കുവാന്‍പോലും സാധിക്കുന്നില്ലെന്നും തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണേണ്ട ഭരണകര്‍ത്താക്കളും നിയമപാലകരും മൗനം പാലിക്കുകയാണെന്നും അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് തടസ്സമില്ലെന്ന ഹൈക്കോടതി വിധി ഉണ്ടായിട്ടുപോലും തെരുവുനായ്ക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികാരികള്‍ ആരും തന്നെ മുന്നോട്ടുവരാത്ത സാഹചര്യം വളരെ ദയനീയമാണെന്നും ജോസ് മാവേലി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  7 minutes ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  2 hours ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  4 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago