HOME
DETAILS

ജിയോ ഓറഞ്ച് സിം പായ്ക്ക് വാങ്ങിയാല്‍ ഉടന്‍ ആക്റ്റിവേഷന്‍ നടക്കും

  
backup
October 20 2016 | 04:10 AM

%e0%b4%9c%e0%b4%bf%e0%b4%af%e0%b5%8b-%e0%b4%93%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%82-%e0%b4%aa%e0%b4%be%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

ഇന്ത്യയില്‍ 4G വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണല്ലോ. അമരക്കാര്‍ ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ വിപ്ലവം കൊണ്ടുവന്ന റിലയന്‍സ് തന്നെ. ജിയോ അവിടെ വെല്‍ക്കം ഓഫറിലൂടെ സൗജന്യമായി നല്‍കുന്ന വോയ്‌സ് കാളും, ഡാറ്റയും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യക്കാര്‍.


ഔദ്യോഗിക ആരംഭത്തിനു മുമ്പേ തന്നെ ഒന്നര കോടിയിലേറെ ഉപഭോക്താക്കളെ നേടാന്‍ കമ്പനിക്കായി. നീണ്ട ക്യൂവില്‍ നില്‍ക്കാന്‍ വയ്യാതെ 100 രൂപയും, 200 രൂപയുമൊക്കെ മുടക്കി സിം കാര്‍ഡ് വാങ്ങിയവരും കുറവല്ല.


രണ്ടു വ്യത്യസ്ത നിറങ്ങളിലായാണ് റിലയന്‍സ് ജിയോ സിം പായ്ക്കുകള്‍ പുറത്തിറങ്ങുന്നത് ഓറഞ്ചും, നീലയും. ഇവ തമ്മിലുള്ള വ്യത്യാസമെന്തെന്ന് പല ഉപഭോക്താക്കളും സംശയമുന്നയിച്ചിരിന്നു. ആ സംശയത്തിനുള്ള മറുപടി ഇതാ.


ഓറഞ്ച് സിം പായ്ക്ക് ഇത് താരതമ്യേന പഴയതാണ്. പ്രാരംഭ കാലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനി അവരുടെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന സിം കാര്‍ഡായിരുന്നു ഇത്. പിന്നീട് ലൈഫ് ഫോണുകളുടെ കൂടെ റിലയന്‍സ് ഡിജിറ്റല്‍ ഷോപ്പുകള്‍ വഴിയും ഈ കാര്‍ഡ് നല്‍കിയിരുന്നു. മുന്‍പേ തന്നെ ഒരു സിം കോഡും മൊബൈല്‍ നമ്പറും അടക്കം ചെയ്താണ് നീല പായ്ക്കിലെ സിം വിതരണത്തിന് വരുന്നത്.

images (2)
എന്നു പറഞ്ഞാല്‍ ഒരു ഉപഭോക്താവിന് വേറെയൊരു നെറ്റ്‌വര്‍ക്കില്‍നിന്ന് റിലയന്‍സിലേക്ക് പോര്‍ട്ട് ചെയ്യാന്‍ ഓറഞ്ച് സിമ്മിലൂടെ സാധ്യമല്ല. സിം കാര്‍ഡിലുള്ള മൊബൈല്‍ നമ്പര്‍ അതേ പടി ഉപയോഗിക്കുക മാത്രമേ വഴിയുള്ളൂ. കൂടുതല്‍ സാങ്കേതിക പ്രശ്‌നങ്ങളില്ലാത്തതുകൊണ്ട് രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്കുള്ളില്‍ ഓറഞ്ച് സിം ആക്റ്റിവേറ്റ് ആകുകയും ചെയ്യും.


നീല സിo പായ്ക്ക് താരതമ്യേന പുതിയ സ്റ്റോക്കിലുള്ള സിം കാര്‍ഡുകളായിരിക്കും ഇവ. വര്‍ധിച്ചു വരുന്ന ആവശ്യകത മുന്നില്‍ കണ്ട് കഴിഞ്ഞ മാസം മുതല്‍ നീല സിം കാര്‍ഡ് പായ്ക്കാണ് കമ്പനി നല്‍കുന്നത്. ഒരു ഉപഭോക്താവിന് മറ്റു നെറ്റ്‌വര്‍വര്‍ക്കില്‍നിന്നു ബ്ലൂ സിമ്മിലൂടെ റിലയന്‍സിലേക്ക് പോര്‍ട്ട് ചെയ്യാം. ഇനി പോര്‍ട്ട് ചെയ്യുന്നില്ലെങ്കില്‍ സിസ്റ്റം ഓട്ടോമാറ്റിക്കായി ഒരു മൊബൈല്‍ നമ്പര്‍ ഉണ്ടാക്കും.

സിം കാര്‍ഡ് വാങ്ങുന്ന സമയത്ത് ഉപഭോക്താവ് തന്റെ ആധാര്‍ നമ്പറും ബയോമെട്രിക് രേഖകളും നല്‍കിയതിനു ശേഷമായിരിക്കും ഈ സിം കാര്‍ഡില്‍ മൊബൈല്‍ നമ്പര്‍ ഉണ്ടാക്കപ്പെടുന്നത്.


ആക്റ്റിവേഷന്‍ സമയത്തുള്ള ഈയൊരു വ്യത്യാസമല്ലാതെ ഓറഞ്ചും നീലയും തമ്മില്‍ പ്രവര്‍ത്തനത്തില്‍ സാങ്കേതികമായി പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. എന്തായാലും നിലവില്‍ ഓറഞ്ച് സിം പായ്ക്കുകളെല്ലാം തന്നെ വിറ്റഴിക്കപ്പെട്ടു എന്നാണറിയാന്‍ കഴിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യമിട്ടത് ഭാര്യാ പിതാവിനെ മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ വെളിപെടുത്തൽ

Kerala
  •  5 days ago
No Image

ട്രാഫിക് പിഴകളിലെ 50ശതമാനം ഇളവ് ഏപ്രിൽ 18 വരെ മാത്രം; നിർദേശവുമായി സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

സാങ്കേതിക തകരാർ മാത്രമല്ല, സുനിതയുടെ യാത്ര വൈകിയതിന് പിന്നിൽ രാഷ്ട്രീയക്കളികളും? 

International
  •  5 days ago
No Image

സ്വകാര്യ മേഖല ജീവനക്കാർക്കുള്ള ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  5 days ago
No Image

പുനരുപയോഗ ഊർജ്ജവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ച് കുവൈത്തും ചൈനയും

Kuwait
  •  5 days ago
No Image

ഗസ്സയുണര്‍ന്നത് മരണം പെയ്ത അത്താഴപ്പുലരിയിലേക്ക്, തെരുവുകള്‍ രക്തക്കളം; ഇന്നും തുടരുന്ന ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണത്തിലെ മരണം 420 കവിഞ്ഞു

International
  •  5 days ago
No Image

മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവ് പിടിയില്‍ 

Kerala
  •  5 days ago
No Image

ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം നടന്ന വനിതയെന്ന റെക്കോര്‍ഡ് സുനിത വില്യംസിന് സ്വന്തം

International
  •  5 days ago
No Image

തിരികെയെത്തി, ഇനി കരുതലിന്റെ നാളുകള്‍

International
  •  5 days ago
No Image

കൂടുതൽ ആയുധങ്ങൾ വങ്ങിക്കൂട്ടുന്നവരിൽ ഇന്ത്യക്കും പാകിസ്ഥാനും ഒപ്പം സഊദിയും ഖത്തറും?; ഗൾഫ് രാഷ്ട്രങ്ങൾ സ്വയം പ്രതിരോധശേഷി ആർജ്ജിക്കുന്നതിന് കാരണം ഉണ്ട്

qatar
  •  5 days ago