രാജ്യത്തെ രണ്ടാമത്തെ പരിസ്ഥിതി സൗഹൃദ വിമാനത്താവളം വഡോദരയില്‍
വഡോദര: രാജ്യത്തെ രണ്ടാമത്തെ പരിസ്ഥി സൗഹൃദ വിമാനത്താവളം ഗുജറാത്തിലെ വഡോദരയില്‍. അന്താരാഷ്ട്ര നിലവാരത്തോടെ പുതിയ ടെര്‍മിനല്‍ തയ്യാറായിക്കഴിഞ്ഞു.
ഊര്‍ജ്ജത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഗ്ലാസുകളാണ് മേല്‍ക്കൂര നിര്‍മാണത്തിനായി ഉപയോഗിച്ചത്. കരിമ്പുകള്‍ ഉപയോഗിച്ചാണ് വി.ഐ.പി, സി.ഐ.പി ലോഞ്ചുകള്‍ അലങ്കരിച്ചിരിക്കുന്നത്. ഹരിത കെട്ടിടത്തിനായി മറ്റു നിരവധി പരിസ്ഥിതി സൗഹൃദ പ്രത്യേകതകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തില്‍ ഉള്‍ക്കൊള്ളുന്ന വിമാനത്താവളമാണിത്. ഉന്നത സുരക്ഷാ സംവിധാനം, ഊര്‍ജ്ജ സംരക്ഷണ സംവിധാനം, മഴവെള്ള സംഭരണം, ഓട്ടോമാറ്റിക് ഗ്ലാസ് ക്ലീനിങ്, അതിവേഗം ഫയര്‍ സേഫ്റ്റി അലാറം എന്നീ സജ്ജീകരണങ്ങള്‍ വിമാനത്താവളത്തിന്റെ മേനി കൂട്ടുന്നു.
230 കാറുകള്‍ക്കും 100 ടാക്‌സികള്‍ക്കും നിര്‍ത്തിയിടാന്‍ പറ്റുന്ന പാര്‍ക്കിങ് ഏരിയയമുണ്ട്. കഴിഞ്ഞവര്‍ഷത്തില്‍ ഇവിടെ ഒന്‍പതു ലക്ഷത്തിലധികം പേര്‍ യാത്ര ചെയ്തുവെന്നാണ് കണക്ക്. വര്‍ഷംതോറും ഇത് 30 ശതമാനം വര്‍ധിക്കുന്നുണ്ട്.
17,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിച്ച കെട്ടിടത്തിന് 160 കോടിയാണ് ചെലവായത്. 18 ചെക്ക് ഇന്‍ പോയിന്റുകളുള്ള വിമാനത്താവളത്തില്‍ 700 ആഭ്യന്തര യാത്രികര്‍ക്കും 200 അന്താരാഷ്ട്ര യാത്രികര്‍ക്കും ഒരേ സമയം ചെക്ക് ഇന്‍ ചെയ്യാം.
ചണ്ഡീഗഢ് വിമാനത്താവളമാണ് രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ വിമാനത്താവളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."