HOME
DETAILS

പകരക്കാരില്ല; സിനി പൊലിസ് കായികമേളയിലെ മിന്നുംതാരം

  
backup
October 20, 2016 | 8:01 PM

%e0%b4%aa%e0%b4%95%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%b8%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8

കോഴിക്കോട്: 'സിനി എത്തിയില്ലേ.. സിനിയുണ്ടെങ്കില്‍ ഒന്നാം സ്ഥാനം നോക്കണ്ട. രണ്ടാം സ്ഥാനത്തേക്ക് മത്സരിച്ചാല്‍ മതി. സിനിച്ചേച്ചിയുടെ ഓട്ടം കാണാന്‍ കാത്തിരിക്കുകയാ'. ഇങ്ങനെ ഇന്നലെ മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ മുഴങ്ങിക്കേട്ട വാക്കുകളെല്ലാം സിനിയെക്കുറിച്ചായിരുന്നു. സ്റ്റാര്‍ട്ടിങ് പോയ്ന്റില്‍ 200 മീറ്റര്‍ ഓട്ടമത്സരം തുടങ്ങാനൊരുങ്ങിയപ്പോഴും പൊലിസുകാരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു. ഒന്നാം സ്ഥാനം സിനിക്ക് തന്നെ. പറഞ്ഞു തീരും മുന്‍പേ സിനി ഫിനിഷിങ് പോയ്ന്റില്‍ കുതിച്ചെത്തി. ചുരുങ്ങിയ സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്റെ തന്നെ റെക്കോര്‍ഡ് തിരുത്തിക്കൊണ്ട്.
25.3 സെക്കന്‍ഡായിരുന്നു 2014ലെ സിനിയുടെ റെക്കോര്‍ഡ്. ആറുവര്‍ഷമായി പൊലിസ് കായികമേളയിലെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് എസ്. സിനി. വേള്‍ഡ് പൊലിസ് മീറ്റില്‍ രണ്ടുതവണ സ്വര്‍ണം നേടിയ സിനി ഏഷ്യന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരത്തിലും, ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടിയിട്ടുണ്ട്. നിലവിലെ 100 മീറ്റര്‍ റെക്കോര്‍ഡും സിനിയുടെ പേരിലാണ്. 11.9 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സിനി 100 മീറ്ററില്‍ റെക്കോര്‍ഡിട്ടത്. ആ റെക്കോര്‍ഡും ഇത്തവണ തിരുത്തിക്കുറിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് സിനി.
കെ.എ.പി ഒന്നാം ബറ്റാലിയന്‍ താരമായ സിനി 2011ല്‍ കേരള പൊലിസില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ എസ്.ഐ ട്രയിനിങ്ങിലുള്ള സിനി പാലക്കാട് മുട്ടിക്കുളങ്ങര സ്വദേശിനിയാണ്. വ്യവസായിയായ സഹദേവന്റെയും പ്രസന്നയുടെയും മകളായ സിനി ജോലിയിലും ട്രാക്കിലെ അതേ കുതിപ്പാണ് നടത്തുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങളുണ്ട് 

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്െവ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago