തണല്‍മരം സംരക്ഷിക്കാന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധ സംഗമം
ഇരിട്ടി: നഗരത്തിലെ തണല്‍മരങ്ങള്‍ നശിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു ഗ്രീന്‍ ലീഫിന്റെയും പാല ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഉറവ പരിസ്ഥിതി ക്ലബിന്റെയും നേതൃത്വത്തില്‍ ഹരിത സ്നേഹ സംഗമവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. പരിസ്ഥിതി സ്നേഹ സംഗമം ഇരിട്ടി നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ മോഹനന് ഉദ്ഘാടനം ചെയ്തു. കൗണ്‍സലര്‍ റുബീന റഫീഖ് അധ്യക്ഷയായി. പ്രതിഷേധ കൂട്ടായ്മ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ ലീഫ് പ്രവര്‍ത്തകരായ സി.എ അബ്ദുല്‍ഗഫൂര്‍, പി അശോകന്, കെ ജയരാജന്, എന്‍.ജെ ജോഷി, ഐ.കെ വിജയരാജന്‍, വിന്‍സണ്‍ പീറ്റര്‍, പി.പി രജീഷ്, സന്തോഷ് കുമാര്‍, പി റഫീഖ്, ഉറവ പരിസ്ഥിതി ക്ലബ് പ്രസിഡന്റ് എം.വി ഹര്‍ഷ, സെക്രട്ടറി അനുനന്ദന, നന്ദനാ ലക്ഷ്മണന്, നിവ്യാ അളോറ, പി ആവണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."