HOME
DETAILS

ആരോഗ്യ സര്‍വകലാശാലയില്‍ പി.എസ്.സി ഔട്ട്

  
backup
October 23, 2016 | 7:39 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


തിരുവനന്തപുരം: പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ ഒന്നാമതെത്തിയിട്ട് കാര്യമില്ല. സ്വാധീനമില്ലെങ്കില്‍ അഡ്‌വൈസ് മെമ്മോ കിട്ടിയാലും നിയമനമില്ല. കരാര്‍ ജീവനക്കാരെയും ഡപ്യൂട്ടേഷനില്‍ വന്ന സ്വന്തക്കാരെയും നിലനിര്‍ത്താന്‍ ആരോഗ്യ സര്‍വകലാശാലയുടെ കള്ളക്കളി തുടരുന്നു.
സര്‍വകലാശാല അസിസ്റ്റന്റ് റാങ്ക്‌ലിസ്റ്റില്‍ ആദ്യ പേരുകാരാണ് നിയമനം കിട്ടാന്‍ കാത്തിരിക്കുന്നത്. പി.എസ്.സി നടത്തിയ കേരളത്തിലെ സര്‍വകലാശാല അസിസ്റ്റന്റ് തസ്തികയിലേയ്ക്കുള്ള റാങ്ക്‌ലിസ്റ്റില്‍ ആദ്യം ഇടംപിടിച്ചവരാണ് ആരോഗ്യ സര്‍വകലാശാല വി.സിയുടെ കനിവ് കാത്തിരിക്കുന്നത്. തങ്ങളെക്കാള്‍ റാങ്ക്‌ലിസ്റ്റില്‍ താഴെവന്നവര്‍ ഒരു മാസത്തിനു മുന്‍പ് തന്നെ ജോലിയ്ക്ക് പ്രവേശിക്കുകയും ചെയ്തു.


സര്‍വകലാശാല അസിസ്റ്റന്റ് ഒറ്റ റാങ്ക്‌ലിസ്റ്റില്‍ നിന്നാണ് നിയമനത്തിന് അഡ്‌വൈസ് അയക്കുന്നത്. ആദ്യം ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത് കുസാറ്റും രണ്ടാമത് ഒഴിവ് റിപ്പോര്‍ട്ട് ചെയ്തത് ആരോഗ്യ സര്‍വകലാശാലയും മൂന്നാമത്  കേരളയുമായിരുന്നു. മറ്റു സര്‍വകലാശാലയില്‍ പിന്നാലെ റിപ്പോര്‍ട്ട് ചെയ്തു. ഇതനുസരിച്ച് റാങ്ക്‌ലിസ്റ്റില്‍ ആദ്യപേരുകാര്‍ക്ക് കുസാറ്റിലും ആരോഗ്യ സര്‍വകലാശാലയിലും നിയമനത്തിനായി കഴിഞ്ഞമാസം തന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി അഡ്‌വൈസ് അയച്ചു

.
ഇതില്‍ 30 ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത കുസാറ്റില്‍ എല്ലാവര്‍ക്കും നിയമനം നല്‍കി. 40 ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത ആരോഗ്യ സര്‍വകലാശാല പത്തുപേര്‍ക്കു മാത്രമാണ് നിയമനം നല്‍കിയത്. ബാക്കി 30 പേര്‍ നിയമനം കാത്തിരിക്കുന്നു. ഫിഷറിസ് സര്‍വകലാശാലയാകട്ടെ ഒന്‍പത് ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരള സര്‍വകലാശാലയാകട്ടെ 232 ഒഴിവും കണ്ണൂര്‍ 71 ഒഴിവും എം.ജി 118 ഒഴിവും കാലിക്കറ്റ് 20 ഒഴിവും വെറ്ററിനറി 90 ഒഴിവുമാണ് പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്തത്.
 127 അസിസ്റ്റന്റ് തസ്തികകളാണ് ആരോഗ്യ സര്‍വകലാശാലയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍ ഇതില്‍ ഒരു തസ്തികയില്‍ മാത്രമാണ് സ്ഥിരം ജീവനക്കാരനെ നിയമിച്ചിട്ടുള്ളത്.


ബാക്കിയെല്ലാം ഡപ്യൂട്ടേഷനില്‍ വന്നവരും കരാര്‍ ജീവനക്കാരുമാണ്. പി.എസ്.സിയില്‍ നിന്നും അഡ്‌വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ഥികള്‍ വൈസ് ചാന്‍സലര്‍ ഡേ.എം.കെ.സി നായരെ സമീപിച്ചപ്പോള്‍ കരാര്‍ ജീവനക്കാരെ പെട്ടെന്ന് ഒഴിവാക്കാന്‍ കഴിയില്ല എന്ന സൂചനയാണ് നല്‍കിയത്.
കൂടാതെ അഡ്‌വൈസ് കിട്ടി 90 ദിവസത്തിനുള്ളില്‍ നിയമന ഉത്തരവ് നല്‍കിയാല്‍ മതിയല്ലോയെന്നും പറഞ്ഞതായി ഉദ്യോഗാര്‍ഥികള്‍ പറയുന്നു. മാത്രമല്ല സര്‍ക്കാരിനോട് കൂടുതല്‍ തസ്തികകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് കിട്ടിയാലേ റാങ്ക്‌ലിസ്റ്റില്‍ നിന്ന് അഡ്‌വൈസ് അയച്ച എല്ലാവരെയും നിയമിക്കാന്‍ പറ്റൂവെന്നും വി.സി പറഞ്ഞുവത്രേ.


ഇവര്‍ സര്‍ക്കാരിനെ സമീപിച്ചപ്പോഴാകട്ടെ വി.സിയും സെനറ്റുമാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ് കൈമലര്‍ത്തി. 127 തസ്തികകളില്‍ ഭൂരിഭാഗവും കരാര്‍ ജീവനക്കാരാണ് ജോലി നോക്കുന്നത്. എന്നാല്‍ പി.എസ്.സിയ്ക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളാകട്ടെ വെറും 40ഉം. നിലവില്‍ കേരള സര്‍വകലാശാലയില്‍ 351 ഒഴിവും കുസാറ്റില്‍ 21 ഒഴിവുകളും കാര്‍ഷിക സര്‍വകലാശാലയില്‍ 205 ഒഴിവുകളും കണ്ണൂരില്‍ ആറ് ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യാനുണ്ട്.
എല്ലാ സര്‍വകലാശാലയിലും അസിസ്റ്റന്റ നിയമനത്തിനായി പി.എസ്.സി ഒറ്റ പരീക്ഷയാണ് നടത്തിയത്. അഞ്ചുലക്ഷം പേര്‍ എഴുതിയ പരീക്ഷയില്‍ 5000 പേരുടെ റാങ്ക്‌ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ 610 പേര്‍ക്കാണ് നിയമന ഉത്തരവ് അയച്ചത്.
 ഇതില്‍ ആരോഗ്യ സര്‍വകലാശാല ഒഴികെ മറ്റെല്ലാ സര്‍കലാശാലകളിലും നിയമനം നല്‍കുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: ഗുരുതര സുരക്ഷാവീഴ്ചകള്‍ തുറന്നുകാട്ടി അന്വേഷണ കമ്മീഷന്‍

Kerala
  •  14 days ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ റാമിന് തിരിച്ചടി, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി

Kerala
  •  14 days ago
No Image

'ഞാന്‍ ഗാന്ധിജിയല്ല, മറ്റുള്ളവരേയും കൊല്ലും.. എന്നെ തൂക്കിക്കൊന്നോളൂ..'; കോടതിയില്‍ വെല്ലുവിളിയുമായി ചെന്താമര

Kerala
  •  14 days ago
No Image

അയോധ്യയില്‍ പുതിയ വിവാദം; ക്ഷേത്രനിര്‍മാണം, ഭൂമിയിടപാട്, വികസന പദ്ധതികള്‍ക്കെതിരേ അഴിമതി ആരോപണം

latest
  •  14 days ago
No Image

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ഗള്‍ഫില്‍ നിന്നെത്തിയ ഭര്‍ത്താവ് ലോഡ്ജില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kerala
  •  14 days ago
No Image

പ്രധാനമന്ത്രിക്കെതിരേ വധഭീഷണി പോസ്റ്റ്; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലിസ്

Kerala
  •  14 days ago
No Image

ജയിലിൽവെച്ച് സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; സംസ്ഥാന ആഭ്യന്തര വകുപ്പ് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും

Kerala
  •  14 days ago
No Image

നാടിനെ നടുക്കിയ ക്രൂരത; നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി

Kerala
  •  14 days ago
No Image

കൊല്ലത്ത് ഐസ്‌ക്രീമിനെച്ചൊല്ലി വിവാഹവേദിയില്‍ കൂട്ടത്തല്ല്; കണ്‍മുന്നിലെ കൂട്ടയടി കണ്ട് വധു കുഴഞ്ഞുവീണു

Kerala
  •  14 days ago
No Image

സി.ജെ.പി പ്രതിഷേധം 24ാം ദിവസത്തില്‍; ജൂലൈ 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച്

National
  •  14 days ago