കണ്ണൂരില്‍ ഇന്ന് സമാധാനയോഗം
കണ്ണൂര്‍: സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലുണ്ടായ സംഘര്‍ഷം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഭാഗമായുള്ള ജില്ലാതല സമാധാനയോഗം ഇന്നു കണ്ണൂരില്‍ നടക്കും.
ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയാണ് ഇന്നു വൈകുന്നേരം അഞ്ചിന് ചേംബറില്‍ സര്‍വകക്ഷി സമാധാനയോഗം വിളിച്ചുചേര്‍ത്തത്. ജില്ലയിലെ എല്ലാ പൊലിസ് സ്റ്റേഷനുകളിലും ശനിയാഴ്ച വില്ലേജ് തല സമാധാന യോഗം നടന്നിരുന്നു. ഇതിനു പിന്നാലെയാണു കലക്ടര്‍ തന്നെ മുന്‍കൈയെടുത്ത് സമാധാന യോഗം വിളിച്ചത്.
കൂത്തുപറമ്പ് പാതിരിയാട് വാളാങ്കിച്ചാലില്‍ സി.പി.എം ലോക്കല്‍കമ്മിറ്റിയംഗം കെ.മോഹനന്‍ കൊല്ലപ്പെട്ടതിനുപിന്നാലെ ബി.ജെ.പി പ്രവര്‍ത്തകന്‍ പിണറായിയിലെ രമിത്തും കൊലക്കത്തി രാഷ്ട്രീയത്തിന് ഇരയായിരുന്നു.
ഇതേതുടര്‍ന്ന് സര്‍ക്കാര്‍ സമാധാനയോഗം വിളിക്കണമെന്നു വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. സമാധാനയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രതിപക്ഷത്തിനു ഉറപ്പുനല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു കലക്ടറുടെ നേതൃത്വത്തില്‍ യോഗം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."