HOME
DETAILS

രഞ്ജി: കേരളം- ഹൈദരാബാദ് മത്സരം സമനിലയില്‍

  
backup
October 23, 2016 | 7:49 PM

%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%b9%e0%b5%88%e0%b4%a6%e0%b4%b0%e0%b4%be%e0%b4%ac%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%ae%e0%b4%a4



ഭുവനേശ്വര്‍: കേരളവും ഹൈദരാബാദും തമ്മിലുള്ള രഞ്ജി പോരാട്ടം സമനിലയില്‍. ആദ്യ ഇന്നിങ്‌സില്‍ ഒന്‍പതു വിക്കറ്റിനു 517 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത കേരളത്തിനെതിരേ ഹൈദരാബാദ് ആദ്യ ഇന്നിങ്‌സില്‍ 281 റണ്‍സില്‍ പുറത്തായി ഫോളോ ഓണ്‍ ചെയ്തു. രണ്ടാമിന്നിങ്‌സില്‍ ഹൈദരാബാദ് മൂന്നു വിക്കറ്റിനു 220 റണ്‍സെന്ന നിലയില്‍ നില്‍ക്കെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.
 ഏഴു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം പിരിഞ്ഞ ഹൈദരാബാദിന്റെ ശേഷിച്ച മൂന്നു വിക്കറ്റുകള്‍ നാലാം ദിനം ക്ഷണത്തില്‍ വീഴ്ത്തി അവരെ ഫോളോ ഓണിനു വിടാമെന്ന കേരളത്തിന്റെ തന്ത്രം ഫലം കണ്ടു. എന്നാല്‍ രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഹൈദരാബാദ് ശ്രദ്ധയോടെ ബാറ്റു വീശിയതോടെ അവരെ പെട്ടെന്ന് പുറത്താക്കി വിജയം പിടിക്കാമെന്ന കേരളത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. 120 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അനിരുദ്ധിന്റെ ബാറ്റിങാണ് ഹൈദരാബാദിനു തുണയായത്. ബദരീനാഥ് 39 റണ്‍സെടുത്ത് പിന്തുണച്ചു.
നേരത്തെ കേരളത്തിനായി സന്ദീപ് വാര്യര്‍, മോനിഷ് എന്നിവര്‍ മൂന്നു വിക്കറ്റും ജലജ് സക്‌സേന രണ്ടു വിക്കറ്റും ഇഖ്ബാല്‍ അബ്ദുല്ല, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി കേരളത്തിനു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ച ഇഖ്ബാല്‍ അബ്ദുല്ലയാണ് കളിയിലെ കേമന്‍.
ആദ്യ ഇന്നിങ്‌സിലെ ലീഡിന്റെ ബലത്തില്‍ കേരളത്തിനു സമനിലയില്‍ നിന്നു മൂന്നു പോയിന്റ് ലഭിച്ചു. മൂന്നു മത്സരങ്ങളില്‍ നിന്നു കേരളത്തിന്റെ രണ്ടാം സമനിലയാണിത്. ഒരു മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.
ആറു പോയിന്റുള്ള കേരളം എട്ടാം സ്ഥാനത്താണ്. ഈ മാസം 27 മുതല്‍ ചത്തീസ്ഗഢിനെതിരേ റാഞ്ചിയിലാണ് കേരളത്തിന്റെ നാലാം മത്സരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ

Kerala
  •  14 days ago
No Image

ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും

International
  •  14 days ago
No Image

ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും

International
  •  14 days ago
No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  14 days ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  14 days ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  14 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  14 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  14 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  14 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  14 days ago