മാര്‍ച്ചും ധര്‍ണയും നടത്തി
കൊച്ചി: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബി.പി.സി.എല്‍ കൊച്ചി റിഫൈനറി ഒരുങ്ങുന്നുവെന്നാരോപിച്ച് ആശ്രമം-കുഴിക്കാട് നിവാസികള്‍ മാര്‍ച്ചും ധര്‍ണയും നടത്തി. കുഴിക്കാട് റസിഡന്റ്സ് അസോസിയേഷന്റേയും ആശ്രമം-കുഴിക്കാട് ജനകീയ സമരസമിതിയുടേയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ബി.പി.സി.എല്‍ മെയിന്‍ ഗേറ്റിന് മുന്നില്‍ വി.പി സജീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കുഴിക്കാട് റസിഡന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.ജെ മാണി അധ്യക്ഷത വഹിച്ചു. എം. വൈ കുര്യാച്ചന്, സി.കെ അയ്യപ്പന്‍കുട്ടി, ഗീതാ സുകുമാരന്‍, അശോക് കുമാര്‍, എം.കെ രവി, കെ.ടി തങ്കപ്പന്, അബ്ദുള്‍ ബഷീര്‍, എന്‍.കെ ജോര്‍ജ്ജ്, പോള്‍സണ്‍, ടി.ജി കൃഷ്ണന് നായര്‍, ടി.കെ രവി, യു.എന്‍ ജയരാജ് എന്നിവര്‍ സംസാരിച്ചു.
ആശ്രമം കുഴിക്കാട് നിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാര്‍പ്പിക്കണം. നിയമാനുസൃതമായ ഗ്രീന്‍ ബെല്‍റ്റും ബഫര്‍സോണും നടപ്പാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."