HOME
DETAILS
MAL
നിര്‍ധന കുടുംബത്തിന് സുരക്ഷിത ഭവനം
backup
October 25 2016 | 20:10 PM
വടക്കാഞ്ചേരി: മാധ്യമ പ്രവര്‍ത്തകനും, വടക്കാഞ്ചേരി പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റുമായ രാജശേഖരന് കടമ്പാട്ടിന്റെ സ്നേഹ കാരുണ്യത്താല്‍ നിര്‍ധന കുടുംബത്തിന് സുരക്ഷിത ഭവനമൊരുങ്ങുന്നു. പുന്നംപറമ്പ് സ്വദേശി തൈക്കാടന്‍ വീട്ടില്‍ പരേതനായ അന്തോണിയുടെ ഭാര്യ മാത്തിരി (76) നാണ് ശ്രീഹരി ഹോം ഉടമ കൂടിയായ രാജശേഖരന് വീട് നിര്‍മിച്ച് നല്‍കുന്നത്. തൃശൂര്‍ അതിരൂപതയുടെ കാരുണ്യ വര്‍ഷം പദ്ധതിയില്‍ ശ്രീഹരി ഹോമും കണ്ണിയാവുകയായിരുന്നു.
വീടിന്റെ തറക്കല്ലിടല്‍ അതിരൂപത സോഷ്യല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമാസ് പൂപ്പാടി നിര്‍വഹിച്ചു. മച്ചാട് പള്ളി വികാരി ഫാ: ഡോ. ബിജു ആലപ്പാട്ട്, രാജശേഖരന് കടമ്പാട്ട്, നിര്‍മാണ കമ്മിറ്റി ഭാരവാഹികളായ ജോണി ചിറ്റിലപ്പിള്ളി, സിസ്റ്റര്‍ വിയാനി, ടോമി ആന്റോ, കെ.എം ജെയ്ക്കബ്ബ് തുടങ്ങിയവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."