HOME
DETAILS

പൊലിസ് മാര്‍ഗനിര്‍ദേശത്തിനു മറുപടിയുമായി സി.പി.എം

  
backup
October 25 2016 | 20:10 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d



കണ്ണൂര്‍: അക്രമം തടയാന്‍ ജില്ലയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു ജില്ലാ പൊലിസ് ചീഫ് നല്‍കിയ മാര്‍ഗനിര്‍ദേശത്തിനു മറുപടിയുമായി സി.പി.എം രംഗത്തെത്തി. ജില്ലയിലെ അക്രമങ്ങള്‍ക്കു ശാശ്വത പരിഹാരം കാണാന്‍ ഓരോ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നുമായിരുന്നു എസ്.പി സഞ്ജയ് കുമാര്‍ ഗുരുദ്ദീന്‍ ഇറക്കിയ മാര്‍ഗനിര്‍ദേശം. ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷം കേവലമൊരു ക്രമസമാധാന പ്രശ്‌നം മാത്രമായാണ് എസ്.പി കാണുന്നതെന്നും സംഘര്‍ഷം ആര്‍.എസ്.എസിന്റെ കേരള അജണ്ടയുടെ ഭാഗമായി ഉണ്ടാവുന്നതാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പ്രസ്താവനയില്‍ അറിയിച്ചു. അക്രമങ്ങളുടെ പ്രേരണയ്ക്കുള്ള നിയമപരമായ ഉത്തരവാദിത്വത്തില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ഒഴിഞ്ഞുമാറാനാകണമെങ്കില്‍ അക്രമം തടയാന്‍ ആത്മാര്‍ഥ ശ്രമമുണ്ടാകണമെന്നും പ്രസംഗത്തിലോ പെരുമാറ്റത്തിലോ അക്രമം പ്രോത്സാഹിപ്പിക്കുന്ന വാചകങ്ങള്‍ ഉണ്ടാകരുതെന്നും കത്തില്‍ എസ്.പി ചൂണ്ടിക്കാട്ടിയിരുന്നു. സമാധാനത്തിലനായുള്ള പൊലിസ് നടപടി എതിര്‍ക്കുന്നവര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ നിന്നു പുറത്തിറങ്ങുന്നവര്‍ക്കു സ്വീകരണം നല്‍കരുതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.പ്രസംഗങ്ങളിലും മറ്റും കായിക ആക്രമണങ്ങള്‍ പ്രോത്സാഹിപ്പിക്കത്തക്ക നിലയില്‍ ഏതെങ്കിലും ഭാഗം ഉണ്ടെങ്കില്‍ അത് ഒഴിവാക്കുന്നത് ഉചിതമായ കാര്യമാണ്. ജില്ലയില്‍ പലേടത്തും സംഘപരിവാര്‍ പരിപാടികളില്‍ മതസ്പര്‍ധ ഉളവാക്കുന്ന പരാമര്‍ശങ്ങള്‍ വരുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം. ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ സ്ഥലങ്ങളിലും ആര്‍.എസ്.എസ് ശാഖകള്‍ നടത്തുന്നത് അവസാനിപ്പിക്കണം. സമാധാന പാലനത്തിന്റെ പേരില്‍ പൊലിസ് സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ പ്രതികരിക്കരുതെന്ന നിര്‍ദേശം തള്ളിക്കളയുന്നു. പാര്‍ട്ടി എന്ന നിലക്ക് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ നടപടികളെ എതിര്‍ക്കല്‍ ജനാധിപത്യ അവകാശമാണ്. സമാധാനം നിലനിര്‍ത്തുന്നതിനു ഭരണകൂടം സ്വീകരിക്കുന്ന ന്യായമായ നടപടികളുമായി സി.പി.എം സഹകരിക്കുമെന്നും പി ജയരാജന്‍ പ്രസ്താവനയില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago