ലീഗ് ഓഫിസ് ഉദ്ഘാടനം
കോട്ടപ്പള്ളി: രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിര്‍ത്താന്‍ കക്ഷിമത രാഷ്ട്രീയ ഭേദമന്യേ മുഴുവന്‍ ജനങ്ങളും ഒന്നിച്ചുനില്‍ക്കേണ്ടത് അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചൂണ്ടേല്‍ ശാഖ മുസ്‌ലിം ലീഗ് നിര്‍മിച്ച പനോളി ശമീം, തലവഞ്ചേരി തുഫൈല്‍ സ്മാരക ലീഗ് ഓഫിസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു തങ്ങള്‍. ഇന്ത്യയിലെ സൂഫികളും മഹര്‍ഷിമാരും സ്‌നേഹസന്ദേശമാണു നല്‍കിയിട്ടുള്ളത്. ഏകസിവില്‍കോഡ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തിന്റെ അയ്യായിരം വര്‍ഷത്തെ ചരിത്രം പഠിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ ആത്മാവു തൊട്ടറിഞ്ഞവരാണ് ഭരണഘടനാ ശില്‍പികളെന്നും ആ ഭരണഘടനയാണു നാം തുടരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ റഷീദ് വെങ്ങളം, കെ.ടി അബ്ദുറഹ്മാന്‍ നൊച്ചാട്, കുഞ്ഞബ്ദുല്ല, ചൂണ്ടയില്‍ മൊയ്തുഹാജി, പി.പി റഷീദ്, എഫ്.എം മുനീര്‍, ഫൈസല്‍ കോട്ടപ്പള്ളി, സി.എം ബഷീര്‍ മാസ്റ്റര്‍, ബഷീര്‍, കുഞ്ഞബ്ദുല്ല മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."