HOME
DETAILS

അഭിപ്രായ സമന്വയം ഉണ്ടാക്കണമെന്ന് എ.കെ. ആന്റണി

  
backup
October 26 2016 | 21:10 PM

%e0%b4%85%e0%b4%ad%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af-%e0%b4%b8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%b5%e0%b4%af%e0%b4%82-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d


തിരുവനന്തപുരം: ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് ആശങ്കയുള്ളവരുമായി അഭിപ്രായ സമന്വയം വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി.
പ്രധാനമന്ത്രിയും ബി.ജെ.പി അധ്യക്ഷനും മുത്വലാഖിനെ കുറിച്ച് പറയുമ്പോള്‍ ആശങ്ക വര്‍ധിക്കുന്നു. വ്യത്യസ്ത അഭിപ്രായം ഉള്ളവരുമായി ചര്‍ച്ചനടത്തി ആദ്യം ധാരണയിലെത്തണമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
സംസ്ഥാനത്തെ സിവില്‍സര്‍വിസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചേരിതിരവ് രൂക്ഷമാണ്. അത് വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ഭരണസ്തംഭനം ഉണ്ടാകും. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നുണ്ട്. അക്രമം നടത്തുന്നത് ഏത് കൊലകൊമ്പനായാലും നിയമനടപടി സ്വീകരിക്കണം. സി.പി.എമ്മിനും, ബി.ജെ.പിക്കും ധിക്കാരവും അധികാര ഗര്‍വുമാണ്. പാര്‍ട്ടിവളര്‍ത്താന്‍ രക്തം വേണ്ടെന്ന് ഇരു പാര്‍ട്ടികളുടേയും ഭരണ നേതൃത്വം തീരുമാനിക്കണം. രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് ഇരു പാര്‍ട്ടികളുടേയും ബഹുജന അടിത്തറ വളര്‍ത്താന്‍ വേണ്ടിയാണ്. നഷ്ടം സംഭവിക്കുന്നത് പ്രവര്‍ത്തകന്റെ കുടുംബത്തിനും. ഇതാണ് സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും രാഷ്ട്രീയ ലാഭം. ഡി.സി.സി അധ്യക്ഷന്‍മാരെ സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ല. ഡി.സി.സി അധ്യക്ഷന്‍മാരുടെ ലിസ്റ്റ് നവംബറില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അംഗീകരിക്കില്ല:


വ്യക്തിനിയമ
സംരക്ഷണ സിമിതി
കൊല്ലം: ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയായ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ശ്രമത്തെ അംഗീകരിക്കില്ലെന്ന് വ്യക്തിനിയമ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹിന്ദുത്വ രാഷ്ട്രീയ വാദികള്‍ ലക്ഷ്യം വയ്ക്കുന്ന ഏക സംസ്‌കാര വാദത്തിന്റെ ഭാഗമാണ് ഏക സിവില്‍കോഡ്. മുസ്‌ലിം സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് ഭരണഘടന ഉറപ്പുനല്‍കുന്ന മതവിശ്വാസത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇത്. മുസ്‌ലിം സ്ത്രീകളുടെ സുരക്ഷയാണ് സര്‍ക്കാര്‍ ഉത്തരവാദിത്വമെന്നും അതുകൊണ്ടാണ് ഏക സിവില്‍കോഡിനായി വാദിക്കുന്നതെന്നും പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തില്‍ വിധവകളാക്കിയ സ്ത്രീകളെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല.
മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത ഏക സിവില്‍ കോഡിനെതിരേയുള്ള പ്രചാരണത്തിന്റെയും നിലപാട് വ്യക്തമാക്കുന്നതിന്റേയും ഭാഗമായി നാളെ വൈകീട്ട് നാലിന് കൊല്ലം കര്‍ബല മൈതാനിയില്‍ അവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.ആലികുട്ടി മുസ്‌ല്യാര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി ചേലക്കുളം അബുല്‍ ബുഷ്‌റ മൗലവി, പേഴ്‌സണല്‍ ലോ ബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റിയംഗം മുഫ്തി ഇഅ്ജാസ് അര്‍ഷദ് ഖാസിമി, റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ .അബൂബക്കര്‍, സമസ്ത കേരള സുന്നി ജംഇയത്തുല്‍ ഉലമ നേതാവ് പി .എ. ഹൈദ്രൂസ് മുസ്‌ലിയാര്‍, ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ, ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ് സംസ്ഥാന പ്രസിഡന്റ് കാഞ്ഞാര്‍ ഹുസൈന്‍ മൗലാന, എം .ഐ ഷാനവാസ് എംപി, എം .നൗഷാദ് എം.എല്‍.എ, മുന്‍ എം.എല്‍.എ എ .യൂനുസുകുഞ്ഞ്, പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, എം.ഇ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ.പി ഒ ജെ ലബ്ബ തുടങ്ങി പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തിനിയമ സംരക്ഷണ സിമിതി ചെയര്‍മാന്‍ മുവാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ കണ്‍വീനര്‍ കുരീപ്പള്ളി ഷാജഹാന്‍ ഫൈസി, വൈസ് ചെയര്‍മാന്‍ ഷറഫ് എം.എം.കെ, ജെ. കെ ഹാഷിം എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago