HOME
DETAILS
MAL
രാജസ്ഥാനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ചു നവജാതശിശുക്കള്‍ മരിച്ചു
backup
May 16 2016 | 07:05 AM
ജയ്പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചു നവജാതശിശുക്കള്‍ മരിച്ചു. അജ്മീറിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. അഞ്ചു ദിവസത്തിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്.
ജനനസമയത്തുണ്ടായ വിവിധ അസുഖങ്ങളാണ് മരണകാരണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ സോണി പറഞ്ഞു. സംഭവത്തെ പറ്റി അന്വേഷിക്കാന്‍ മൂന്നു ഡോക്ടര്‍മാരുടെ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."