റേഷന്‍ ഷോപ്പിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
പരപ്പനങ്ങാടി: റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് നഗരസഭയിലെ വിവിധ മുസ്‌ലിം ലീഗ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അതാത് പരിധിയിലെ റേഷന്‍ ഷോപ്പുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. അഞ്ചപ്പുര റേഷന്‍ ഷോപ്പിലേക്ക് നടന്ന ധര്‍ണ എസ്.ടി.യു സംസ്ഥാന ഉപാധ്യക്ഷന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു. പി.ഒ നഈം, ഉള്ളണത്ത് വി.പി കോയഹാജി, പുത്തരിക്കല്‍ പി. അലി അക്ബര്‍, ചിറമംഗലത്ത് എം.വി ഹസ്സന്‍കോയ മാസ്റ്റര്‍, നമ്പുളം ജങ്ഷനില്‍ കൗണ്‍സിലര്‍ കടവത്ത് സൈതലവി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നടന്ന ധര്‍ണക്ക് മുനിസിപ്പല്‍, ഡിവിഷന്‍ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ നേതൃത്വം നല്‍കി.
വേങ്ങര: പാക്കടപ്പുറായ മേഖലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ കടക്ക് മുന്നില്‍ ധര്‍ണ നടത്തി.
ഇബ്രാഹിംകുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ഫസല്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം പി സൈദു, ഫിറോസ് ബാബു, സി.എം പ്രഭാകരന്‍, വി.ടി അനസ്, പി.എ അര്‍ഷാദ് ഫാസില്‍ സംസാരിച്ചു. പാക്കട ജലീല്‍, ഇ.കെ അബൂബക്കര്‍, പാക്കട മുഹമ്മദാജി, പാക്കട റാഷി നേതൃത്വം നല്‍കി.
വള്ളിക്കുന്ന്: റേഷന്‍ സമ്പ്രദായം തകര്‍ക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് കൊടക്കാട് 15-ാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി കൊടക്കാട് റേഷന്‍ഷോപ്പിനു മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. കെ.കെ.നഹ ഉദ്ഘാടനം ചെയ്തു.
എ.പി.കെ തങ്ങള്‍ അധ്യക്ഷനായി. വി.കെ.ബാപ്പുസാഹിബ്, കെ.ചെറിയ ബാവ, ബീരാന്‍ മൊയ്തീന്‍, വാഹിദ് കൊടക്കാട്, സമദ് കൊടക്കാട്, ഹാരിസ് ചെമ്മന്‍ കോട്, കൈതോന്‍ ലത്തീഫ്, ടി.ഇബ്രാഹിം, പി.കെ.നൗഷാദ്, സി.ഷെബീബ്, ഉമ്മര്‍ കുട്ടി.കെ, നേതൃത്വം നല്‍കി.
വേങ്ങര: പുത്തനങ്ങാടി റേഷന്‍ കടക്കു മുന്നില്‍ മുസ്്‌ലിം ലീഗ് സായാഹ്ന സംഗമവും മാര്‍ച്ചും നടത്തി. പി.അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. കെ.അബു അധ്യക്ഷനായി. എം.ഇബ്രാഹീം, കെ.അലവിക്കുട്ടി, ടി.വി ഇഖ്ബാല്‍, പി. അബ്ദുല്‍ മജീദ്, കെ. ഇസ്മാഈല്‍, പി. കുഞ്ഞാമു, വി.ടി കുട്ടിമോന്‍ തങ്ങള്‍, പി. മൊയ്തീന്‍ സംസാരിച്ചു.
വേങ്ങര: മുസ്‌ലിം ലീഗ് വാര്‍ഡ് സമിതികള്‍ ചേര്‍ന്ന് മാട്ടില്‍ബസാര്‍ 119 നമ്പര്‍ പൊതുവിതരണ കേന്ദ്രത്തിലേക്ക മാര്‍ച്ച് നടത്തി. സി.പി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞീതുട്ടി ഹാജി അധ്യക്ഷനായി. ഹാരിസ് മാളിയേക്കല്‍, ടി. മൊയ്തീന്‍ കോയ, എ.കെ സലീം, പി. സൈദു, എ.കെ ആമിര്‍, എം. ഹസന്‍ ഹാജി, പി. സൈതലവി, പി. ശറഫുദ്ദീന്‍ സംസാരിച്ചു.
എടപ്പാള്‍: റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേരള സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചു മുസ്‌ലിംലീഗ് കാലടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ റേഷന്‍ കടകളിലേക്കു മാര്‍ച്ച് സംഘടിപ്പിച്ചു. കാലടി റേഷന്‍ഷോപ്പിലേക്കു നടന്ന മാര്‍ച്ച് നൗഫല്‍.സി.തണ്ടണ്ടിലം ഉദ്ഘാടനം ചെയ്തു.
തണ്ടണ്ടിലം റേഷന്‍ കടിയിലേക്കു നടന്ന മാര്‍ച്ച് നൗഫല്‍.സി.തണ്ടണ്ടിലം ഉദ്ഘാടനം ചെയ്തു. എം.വി.കുഞ്ഞാപ്പു അധ്യക്ഷനായി. കെ.ഷാനവാസ്, സി.ഷാഫി,അബ്ദുറഹ്മാന്‍ ഹാജി, കെ.കെ.ആനന്ദന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."