HOME
DETAILS
MAL
നഗരസഭ കെ.എസ്.യു.ഡി.പി പ്രോജക്റ്റ് പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്
backup
October 28 2016 | 04:10 AM
തിരുവനന്തപുരം: നഗരസഭയില്‍ കെ.എസ്.യു.ഡി.പി 2010-2011 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ വിവിധ പ്രോജക്ടുകളില്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്ന പരാതിയില്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി
എ. ബദറുദ്ദീന്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടു. കെ.എസ്.യു.ഡി.പി ഇംപ്ലിമെന്റേഷന്‍ യൂനിറ്റിന്റെ വരവുചെലവു കണക്കിന്മേലുള്ള സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ പ്രത്യേക ഓഡിറ്റില്‍ വ്യാപകമായ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു.
നെല്ലിക്കുഴികോളനി, കണ്ണംകോട് കോളനി എന്നിവിടങ്ങളിലെ നടപ്പാതകളും റോഡുകളും നിര്‍മ്മിച്ചതിലും അഴിമതിയുണ്ടായി. തിരുവനന്തപുരം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ പായ്ച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്.
വിശദമായ വാദംകേട്ടശേഷം ലീഗല്‍ അഡ്വൈസറുടെയും അഭിപ്രായം ആരാഞ്ഞശേഷമാണ് കോടതി പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."