HOME
DETAILS
MAL
ക്ഷീര സംഘം സെക്രട്ടറിയുടെ മരണം: ഭരണസമിതിക്കെതിരേ പരാതി
backup
October 28 2016 | 21:10 PM
ആലക്കോട്: കഴിഞ്ഞ ദിവസം ഉദയഗിരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപെട്ട ക്ഷീര സഹകരണ സംഘം സെക്രട്ടറി കെ.ജി മുരളീധര (45)ന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. സഹകരണ സംഘം ഭരണ സമിതിയുടെ തെറ്റായ സമീപനമാണ് മുരളിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തി.ശാന്തിപുരം ക്ഷീര സഹകരണ സംഘത്തില്‍ ഇരുപത് വര്‍ഷമായി സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു മുരളീധരന്. കണക്കുകളില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന് ആരോപിച്ച് ഒരു മാസത്തെ നിര്‍ബന്ധിത ലീവെടുക്കാന്‍ മുരളീധരനോട് ഭരണസമിതി ആവശ്യപെട്ടിരുന്നു. നടപടി ആവശ്യപെട്ട് സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."