വെണ്മണിയെ സമ്പൂര്‍ണ ഇന്‍ഷുറന്‍സ് ഗ്രാമമാക്കാന്‍ വെണ്സെക് പദ്ധതി
ചെങ്ങന്നൂര്‍: വെണ്മണിയിലെ നിര്‍ദ്ധനരായ മുഴുവന്‍ ആളുകളെയും പ്രധാനമന്ത്രിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുമെന്ന് വെണ്സെക് ചെയര്മാന് കോശി സാമുവല്‍ പവാര്ത്താസമ്മേളനത്തില് അറിയിച്ചു. പ്രധാനമന്ത്രിയുടെ പേരിലുള്ള ജീവന്ജ്യാതി ഭീമയോജന, സുരക്ഷഭീമജ്യോതി എന്നീ പദ്ധതികളിലാണ് അംഗങ്ങളാക്കുന്നത്.വെണ്മണി പഞ്ചായത്തിലെ 15 വാര്‍ഡുകളിലും ഈ പദ്ധതി നടപ്പാക്കും.
ജീവന് ഭീമ ജ്യോതിയില്‍ പ്രീമിയം തുക 330 രൂപയും മറ്റു പദ്ധതിയില്‍ 12 രൂപയുമാണ് ഇന്‍ഷുറന്‍സ് തുക. ഇങ്ങനെ രണ്ട് പദ്ധതികളിലുമായി ആയിരം പേര്‍ക്കാണ് പ്രയോജനം ലഭിക്കുക. പദ്ധതിക്കായി മൂന്നര ലക്ഷത്തോളം രൂപയാണ് വെണ്സെക് വിനിയോഗിക്കുക. പദ്ധതിയുടെ ഉദ്ഘാടനം ഇന്നു വൈകിട്ട് 6 ന് ചാങ്ങമലയില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി ഉദ്ഘാടനം ചെയ്യും. വെണ്സെക് ചെയര്മാന് കോശി സാമുവല്‍ അദ്ധ്യക്ഷത വഹിക്കും . കെ കെ രാമചന്ദ്രന്‍നായര്‍ എം എല്‍ എ മുഖ്യ അതിഥി ആകും. ആര് രാജേഷ് എം എല്‍ എ ഗുണഭോക്ത്യലിസ്റ്റ് യൂണ്യന് ബാങ്ക് വെണ്മണി ശാഖാ മാനേജര്‍ പാര്‍വ്വതി വി റാണിയ്ക്ക് കൈമാറും. വെണ്മണി സിംഫണി ക്ളബ്ബിന്റെ സഹകരണത്തോടെയാണ് 4,,5 വാര്‍ഡുകളില്‍ ഇത് നടപ്പാക്കുന്നത്.
വെണ്മണി കല്ല്യാത്ര ജംഗ്ഷനു സമീപമുള്ള വെണ്സെക് സെന്ററില്‍ പി.എസ്.സി കോച്ചിംഗ് ആരംഭിക്കും. സൗജന്യ നിരക്കിലായിരിക്കും പരിശീലനം. ബി.പി.എല്‍ വിഭാഗക്കാര്‍ക്കും എ.പി.എല്ലിലെ പിന്നാക്കക്കാര്‍ക്കും സൗജന്യം ലഭിക്കും
എല്ലാവര്ക്കും തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കുന്നതിനായി വെണ്മണിയെ മാത്യകാ ഗ്രാമമാക്കും. ആദ്യഘട്ടത്തില്‍ 15 വാര്‍ഡുകളില്‍ സര്‍വ്വെ നടത്തുകയും ബോധവല്‍ക്കരണം നടത്തുകയും ചെയ്യും. ആരോഗ്യമുള്ള യുവതി യുവാക്കള്‍ക്ക് യോഗ്യതയുടെയും അഭിരുചിയുടെയും അടിസ്ഥാനത്തിലായിരിക്കും ജോലി ക്രമീകരിക്കുക. വെണ്മണിയില് 7 വീടുകളുടെ പുനരുദ്ധാരണം മുമ്പ് നടത്തിയിരുന്നു. മാന്നാര്‍ പഞ്ചായത്തിലെ 21 വീടുകളുടെ നവികരണവും പൂര്‍ത്തിയാക്കി. കഴിഞ്ഞ 10 വര്‍ഷമായി ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും സജീവമാണ് വെണ്സെക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."