ലക്ഷ്യബോധമുള്ളവര്‍ക്ക് ജീവിത വിജയം കൈവരിക്കാനാവും: ചെന്നിത്തല
തുറവൂര്‍: ലക്ഷ്യബോധവും അര്‍പ്പണ മനോഭാവമുണ്ടെങ്കില്‍ ആര്‍ക്കും ജീവിത വിജയം കൈവരിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വര്‍ക്ക് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.റ്റി.എച്ച്. സലാം ഏര്‍പ്പെടുത്തിയ മികവ് 2016 അവാര്‍ഡ് വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത സ്ഥാനങ്ങളിലെത്താന്‍ ലക്ഷ്യബോധമുണ്ടെങ്കിലേ കഴിയുകയുള്ളു.
മാതാപിതാക്കളും അധ്യാപകരും വിദ്യാര്‍ഥികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.ഗാനരചയിതാവ് ആലുങ്കല്‍ അധ്യക്ഷത വഹിച്ചു. സിനിമാ താരം ക്യാപ്റ്റന്‍ രാജു മുഖ്യ പ്രഭാഷണം നടത്തി.രമേശ് ചെന്നിത്തല, ക്യാപ്റ്റന്‍ രാജു ,ഡോ.ബി.പത്മകുമാര്‍, അഡ്വ.എസ്.ശരത്, കെ.ആര്‍.രാജേന്ദ്രപ്രസാദ്, സജിമോള്‍ ഫ്രാന്‍സിസ്, കെ.പി.നടരാജന്‍, എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡുകള്‍ സമ്മാനിച്ചു.കൊച്ചിന്‍ മന്‍സൂറും ലിസിയും ചേര്‍ന്ന് വയലാര്‍ ഗാനങ്ങള്‍ ആലപിച്ചു.വത്സല തമ്പി ,സി.ടി.വി വിനോദ് ,മധുവാവക്കാട് 'ടി.എച്ച്‌സലാം, എം.ആര്‍. ബിനു മോന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."